ബിപിസിഎല്ലിനെ ഏറ്റെടുക്കാൻ മൂന്ന് കമ്പനികൾ രംഗത്ത് വന്നതായി പെട്രോളിയം മന്ത്രി

Webdunia
ബുധന്‍, 2 ഡിസം‌ബര്‍ 2020 (16:15 IST)
പൊതുമേഖല എണ്ണകമ്പനിയായ ബിപിസിഎല്ലിനെ ഏറ്റെടുക്കാൻ മൂന്ന് കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചതായി പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. അതേസമയം കമ്പനികൾ ഏതെല്ലാമാണെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയില്ല.
 
ചില വിദേശ-ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളില്‍നിന്ന് താല്‍പര്യംപത്രം ലഭിച്ചിരുന്നതായി നേരത്തെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിൽ ഒന്ന് വേദാന്തയും മറ്റ് രണ്ട് കമ്പനികൾ യുഎസിൽ നിന്നുള്ളവരുമാണെന്നും വാർത്തകൾ വന്നിരുന്നു.
 
കോവിഡ് വ്യാപനത്തെതുടര്‍ന്നുണ്ടായ പ്രതിസന്ധിമൂലം ബിപിസിഎലിന്റെ ഓഹരി വില്പനയ്ക്ക് താല്‍പര്യപത്രം ക്ഷണിച്ചുകൊണ്ടുള്ള തിയതി സര്‍ക്കാര്‍ നാലുതവണ നീട്ടിയിരുന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ ഇന്ധന വിതരണക്കമ്പനിയായ ബിപിസിഎല്ലിന്റെ 53ശതമാനം ഓഹരിയാണ് വിറ്റഴിക്കുന്നത്. ഇതിലൂടെ 45,000 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി മാത്രം; സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

'30 പേഴ്‌സണൽ സ്റ്റാഫിനും സാലറി കൊടുക്കണമെന്ന് പറയുന്ന താരങ്ങളെ ഒഴിവാക്കുക'; തുറന്നടിച്ച് രഞ്ജിത്ത് ശങ്കർ

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

എ ഐ പഠിക്കാൻ പറ്റാത്തവരെ പിരിച്ചുവിടാൻ ആക്സഞ്ചർ, 11,000 പേരെ ഒഴിവാക്കി!

ദുരന്തത്തിന് ഉത്തരവാദി വിജയെന്ന് ഓവിയ, നടിക്കെതിരെ സോഷ്യൽമീഡിയയിൽ അസഭ്യവർഷം, പോസ്റ്റ് പിൻവലിച്ചു

കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് വിജയ്

karur Stampede Vijay: രോഗിയുമായെത്തിയ ആംബുലൻസ് കണ്ട വിജയ് ചോദിച്ചു, 'എന്നപ്പാ ആംബുലൻസിലും നമ്മുടെ കൊടിയാ?'; വിമർശനം

'വല്യ ഡെക്കറേഷൻ ഒന്നും വേണ്ട... സുധാമണി'; പരിഹസിച്ച് പി ജയരാജന്റെ മകന്‍ ജെയ്ന്‍ രാജ്

അടുത്ത ലേഖനം
Show comments