പൊതുമേഖല എണ്ണക്കമ്പനിയായ ബിപിസിഎല്ലിന്റെ ഓഹരികൾ സ്വന്തമാക്കാൻ വേദാന്ത രംഗത്ത്. ഓഹരി വാങ്ങുന്നതിന് പ്രാഥമിക താല്‍പര്യപത്രം നല്‍കിയതായി കമ്പനി സ്ഥിരീകരിച്ചു. ബിപിസിഎല്ലിന്റെ 52.98 ശതമാനം ഓഹരികളാണ് സർക്കാർ വിൽക്കുന്നത്. നവംബർ 16 ആയിരുന്നു താല്‍പര്യപത്രം നല്‍കുന്നതിനുള്ള അവസാനതിയതി.
നിലവിലുള്ള എണ്ണ-വാതക ബിസിനസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ബിപിസിഎല്ലുമായുള്ള സഹകരണം ഗുണം ചെയ്യുമെന്നാണ് വേദാന്ത കരുതുന്നത്. നേരത്തെ സൗദി ആരാംകോ ബിപിസിഎല്ലിനെ ഏറ്റെടുക്കാൻ സാധ്യതയുള്ളതായും വാർത്തകൾ വന്നിരുന്നു.
എന്നാൽ എന്നാല്‍ സൗദി ആരാംകോയും രാജ്യത്തെതന്നെ വന്‍കിട കമ്പനികളിലൊന്നായ റിലയന്‍സ് ഇന്‍ഡസ്ട്രീസും ബിപിസിഎൽ വാങ്ങാൻ താല്‍പര്യപത്രം നൽകിയിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം.