Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലൈഫ് മിഷന്റെ ഭാഗമായി 29 ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു; വീടെന്ന സ്വപ്‌നം സഫലമാകുന്നത് 1285 കുടുംബങ്ങള്‍ക്ക്

ലൈഫ് മിഷന്റെ ഭാഗമായി 29 ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു; വീടെന്ന സ്വപ്‌നം സഫലമാകുന്നത് 1285 കുടുംബങ്ങള്‍ക്ക്

ശ്രീനു എസ്

തിരുവനന്തപുരം , വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (13:43 IST)
സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്റെ ഭാഗമായുള്ള 29 ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു. വീടില്ലാത്തവര്‍ക്ക് വാസസ്ഥലം ഒരുക്കി നല്‍കാനും മികച്ച ജീവിത സാഹചര്യം ഒരുക്കാനുമാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇങ്ങനെ നേട്ടങ്ങളുണ്ടാകുന്നത് ഇഷ്ടപ്പെടാത്തവര്‍ ഇതിനെ അപഹസിക്കാനും ഇടിച്ചുതാഴ്ത്താനും ശ്രമിക്കുകയാണ്. വികസന പദ്ധതികള്‍ ആരുടെയെങ്കിലും ആരോപണങ്ങളില്‍ ഭയന്ന് സര്‍ക്കാര്‍ ഉപേക്ഷിക്കാന്‍ പോകുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
 
1285 കുടുംബങ്ങള്‍ക്ക് പുതിയ ഭവനസമുച്ചയങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകും. വെറും വീടല്ല, താമസക്കാര്‍ക്ക് പുതു ജീവിതമാണ് പ്രദാനം ചെയ്യുന്നത്. വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കഴിയാത്ത നിരവധി ഹതഭാഗ്യരുണ്ട്. വീടില്ലാത്ത ആരുമുണ്ടാകരുത് എന്ന് കരുതിയാണ് ലൈഫ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുവന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

"ശിവാംഗി സിംഗ്" റാഫേൽ പറത്തുന്ന ആദ്യവനിതാ പൈലറ്റ്