സെഡാന്‍ ശ്രേണിയിലെ സമവാക്യങ്ങള്‍ മാറ്റിയെഴുതാന്‍ ടൊയോട്ട യാരിസ് ഏറ്റിവ് വിപണിയിലേക്ക് !
എത്തിയോസിന് പകരക്കാരനുമായി ടൊയോട്ട; യാരിസ് ഏറ്റിവ് ഇന്ത്യയിലേക്ക്
ടൊയോട്ട എത്തിയോസിന്റെ പകരക്കാരന്‍ ഇന്ത്യയിലേക്കെത്തുന്നു. ‘യാരിസ് ഏറ്റിവ്’ എന്ന സെഡാനുമായാണ് കമ്പനി ഇന്ത്യയിലേക്കെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒരു കാലത്ത് ഇന്ത്യന്‍ വിപണിയില്‍ സജീവമായിരുന്ന ടൊയോട്ട എത്തിയോസിന്, പുതിയ കോമ്പാക്ട് സെഡാനുകളുടെ വരവോടെ പഴയപ്രതാപം നഷ്ടപ്പെടുകയായിരുന്നു. ആ പ്രതാപം വീണ്ടെടുക്കാനാണ് പുതിയ മോഡലുമായി കമ്പനി എത്തുന്നത്.
നിലവില്‍ ഇടത്തരം സെഡാന്‍ ശ്രേണിയില്‍ യാരിസ് ഏറ്റിവ് മാത്രമാണ് ടൊയോട്ടയുടെ മുതല്‍ക്കൂട്ടെന്നതും ശ്രദ്ധേയമാണ്. അതേസമയം, വയോസ് സെഡാനെ ഇന്ത്യയില്‍ അവതരിപ്പിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. തായ്‌ലാന്‍ഡ് വിപണിയില്‍ നിസാന്‍ സണ്ണി, ഹോണ്ട സിറ്റി, സുസൂക്കി സിയാസ് മോഡലുകള്‍ക്ക് ബദലായുള്ള ബജറ്റ് പരിവേഷത്തിലാണ് ടൊയോട്ട യാരിസ് ഏറ്റിവ് അണിനിരക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതേ തന്ത്രം തന്നെയാണ് ഇന്ത്യയിലും ടൊയോട്ട പരീക്ഷിക്കുന്നതെങ്കില്‍, സെഡാന്‍ ശ്രേണിയിലെ സമവാക്യങ്ങള്‍ മാറുമെന്നാണ് സൂചന. 86 ബി എച്ച് പി കരുത്തും 108 എന്‍ എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് യാരിസ് ഏറ്റിവ് തായ്‌ലാന്‍ഡ് വിപണിയില്‍ ഒരുങ്ങുന്നത്. സിവിടി ഗിയര്‍ബോക്‌സാണ് 1.2 ലിറ്റര്‍ എഞ്ചിനില്‍ നല്‍കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.