Webdunia - Bharat's app for daily news and videos

Install App

ബലേനോ വിയർക്കും, ടൊയോട്ട ഗ്ലാൻസ അടുത്ത മാസം വിപണിയിലേക്ക് !

Webdunia
തിങ്കള്‍, 20 മെയ് 2019 (15:24 IST)
മാരുതി സുസൂക്കിയുടെ പ്രീമിയം ഹാച്ച്‌ബാക്കായ ബലേനോയ്ക്ക് കടുത്ത വെല്ലുവിളിയുമായി അതേ രൂപത്തിലും ഭാവത്തിലും ടൊയോട്ടയുടെ ഗ്ലാൻസാ എത്തുകയാണ്. ഗ്ലാൻസയെ അടുത്ത മാസം ആറിന് ടൊയോട്ട ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും.
 
കാഴ്ചയിൽ മാത്രമല്ല ഫീച്ചറുകളിലും മാരുതി സുസൂക്കിയുടെ ബലേനോയും ടൊയോട്ട ഗ്ലാൻസയും സമാനമാണ്. ഗ്ലാൻസയുടെ മുൻഭാഗത്തെ ഡിസൈൻശൈലിൽ വ്യക്തമാക്കുന്ന ടീസർ വീഡിയും ടൊയോട്ട പുറത്തുവിട്ടു. ക്രോം ലൈനുകളുള്ള ഗ്രില്ലിൽ ടൊയോട്ടയുടെ ലോഗോ ഒഴിവാക്കിയാൽ പരിശ്കരിച്ച ബലേനോ തന്നെയാണ് ഗ്ലാൻസ. 
 
ഇന്റീരിയറിലും ഗ്ലൻസയും ബലേനോയും തമ്മിൽ 'കാര്യമായ മാറ്റങ്ങൾ ഒന്നുമില്ല. ഡാഷ് ബോർഡും ഡിസൈനുകളുമെല്ലാം ഒരുപോലെ തന്നെ ഇൻഫോർടെയിൻമെന്റ് സിസിറ്റം ഇരു കമ്പനികളുടേത് ആണെകിലും സമാനമായി തന്നെ തോന്നിക്കും. രണ്ട് വേരിയന്റുകളിൽ മാത്രമായിട്ടായിരിക്കും ഗ്ലാൻസ വിപണിയിൽ എത്തുക. 
 
പരിഷ്കരിച്ച മാരുതി സുസൂൽകി ബലേനോയ്ക്ക് കരുത്ത് പകരുന്ന അതേ 1.2 ലിറ്റർ കെ 12 ബി പെട്രോൾ എഞ്ചിനിൽ തന്നെയാവും ടൊയോട്ട ഗ്ലാൻസയും എത്തുക. ഭാവിയിൽ സ്മാർട്ട് ഹൈബ്രിഡ് ടെക്കനോളജിയിൽ വാഹനത്തിന്റെ പുതിയ പതിപ്പ് എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ഗ്ലാൻസക്ക് ബാലേനോയേക്കാൾ വില അധികമാവാനാണ് സാധ്യത.   

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments