Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുറത്തുനിന്നും പൂക്കൾ വാങ്ങരുത്, ഇത്തവണത്തെ ഓണാഘോഷം വീടുകൾക്കുള്ളിൽ ഒതുക്കണം എന്ന് മുഖ്യമന്ത്രി

പുറത്തുനിന്നും പൂക്കൾ വാങ്ങരുത്, ഇത്തവണത്തെ ഓണാഘോഷം വീടുകൾക്കുള്ളിൽ ഒതുക്കണം എന്ന് മുഖ്യമന്ത്രി
, വ്യാഴം, 20 ഓഗസ്റ്റ് 2020 (09:06 IST)
തിരുവനന്തപുരം: ഇത്തവണത്തെ ഓണാഘോഷം വീടുകൾക്കുള്ളിൽ തന്നെ ചുരുക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുറത്തുനിന്നു വരുന്ന പൂക്കൾ ഉപയോഗിയ്ക്കുന്നത് രോഗവ്യാപനത്തിന് സാധ്യത വർധിപ്പിയ്ക്കും എന്നതിനാൽ പൂക്കളമൊരുക്കാൻ അതത് പ്രദേശങ്ങളിൽ നിന്നുതന്നെ പുക്ക ശേഖരിയ്ക്കുന്ന രീതിയിലേയ്ക്ക് മാറണം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ ഭരണാധികാരികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി നിർദേശങ്ങൾ നൽകിയത്.  
 
പൊതുസ്ഥലങ്ങളില്‍ ആഘോഷം അനുവദിക്കരുത്. വാര്‍ഡുതല സമിതിയെ സജീവമാക്കാന്‍ ജനമൈത്രി പോലീസിന്റെ ഇടപെടകുൾ ശക്തമാക്കണം. ഓണാഘോഷത്തോടനുബന്ധിച്ച്‌ തിരക്കുണ്ടാകാൻ ഇടയുണ്ട്. കടകളില്‍ എത്തുന്നവർ ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. സംസ്ഥാന അതിര്‍ത്തിയില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടാക്കി ജാഗ്രത പാലിക്കണം എന്നും മുഖ്യമന്ത്രി നിർദേശം നൽകി. കലക്ടര്‍മാര്‍, പോലീസ് മേധാവികള്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവരുമായാണ് മുഖ്യമന്ത്രി സംസാരിച്ചത്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകത്ത് 2.25 കോടി കടന്ന് കൊവിഡ് ബധിതർ, മരണം 7,89,957