Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുഎഇ എക്‌സ്‌ചേഞ്ച് സ്ഥാപകൻ ബിആർ ഷെട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ യുഎഇ സെൻട്രൽ ബാങ്ക് നിർദേശം

യുഎഇ എക്‌സ്‌ചേഞ്ച് സ്ഥാപകൻ ബിആർ ഷെട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ യുഎഇ സെൻട്രൽ ബാങ്ക് നിർദേശം
, തിങ്കള്‍, 27 ഏപ്രില്‍ 2020 (16:55 IST)
പ്രമുഖ പ്രവാസി വ്യവസായിയും യുഎഇ എക്‌സ്‌ചേഞ്ച്,എൻഎംസി ഹെൽത്ത് കെയർ എന്നിവയുടെ സ്ഥാപകനുമായ ബിആർ ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കി. ഷെട്ടിയുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ അക്കൗണ്ടും മരവിപ്പിക്കാനാണു മറ്റു ബാങ്കുകള്‍ക്കു സെന്‍ട്രൽ ബാങ്ക് നിർദേശം നൽകിയിരിക്കുന്നത്.
 
എന്‍എംസി 6.6 ബില്യണ്‍ ഡോളറിന്റെ കടബാധ്യത അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.വിവിധ ബാങ്കുകളിലായി കോടിക്കണക്കിന് രൂപയുടെ ബാധ്യതയാണ് ഷെട്ടിയുടെ പേരിലുള്ളത്.ഇതിനിടയിൽ ബ്രിട്ടനിലെ ഗുരുതരമായ ക്രമക്കേടിലും ഷെട്ടി ഉൾപ്പെട്ടതായി വാർത്തകൾ ഉണ്ടായിരുന്നു.. ഷെട്ടിയുമായി ബന്ധപ്പെട്ട നിരവധി കമ്പനികളാണ് സെന്‍ട്രല്‍ ബാങ്ക് കരിമ്പട്ടികയില്‍ പെടുത്തിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതരസംസ്ഥാന തൊഴിലാളികളുടെ തിരിച്ചുപോക്ക്: കേന്ദ്രത്തോട് ഒരാഴ്‌ച്ചക്കകം മറുപടി നൽകാൻ സുപ്രീംകോടതി