ഐ ഫോണിനും ഐപാഡിനും ഞെട്ടിക്കുന്ന ഓഫറുമായി ആപ്പിള്‍; 10,000 രൂപവരെ കിഴിവ്
ഐ ഫോണിനും ഐപാഡിനും ഞെട്ടിക്കുന്ന ഓഫറുമായി ആപ്പിള്‍; 10,000 രൂപവരെ കിഴിവ്
വാലന്റൈന്‍സ് ഡേ പ്രമാണിച്ച് ഐ ഫോണുകൾക്കും ഐപാഡുകൾക്കും കാഷ്ബാക്ക് ഓഫറുമായി ആപ്പിൾ. ഫെബ്രുവരി ഒമ്പത് മുതൽ 14വരെ ആപ്പിളിന്റെ അംഗീകൃത ഓഫ് ലൈൻ റീട്ടെയിൽ സ്റ്റോറുകൾ വഴിയായിരിക്കും വില്‍പ്പന.
25,000 രൂപ വിലയുള്ള ഐപാഡിന്റെ 2018 ലെ 9.7 ഇഞ്ച് മോഡല്‍ 15,000 രൂപയ്‌ക്ക് സ്വന്തമാക്കാം. 25,000 രൂപക്ക് വിപണിയിലെത്തിയ ഐപാഡ് 9.7 കൂടാതെ ഐപാഡിന്റെ മറ്റ് കൂടിയ മോഡലുകൾക്കും 10,000 രൂപയുടെ കാഷ്ബാക്കാണുള്ളത്.
ഐഫോൺ എസ് ഇ 15,000 രൂപക്ക് വാങ്ങാന്‍ അവസരമൊരുങ്ങുമ്പോള്‍ ഐഫോൺ 6ന് 7,000 രൂപ കുറഞ്ഞ് 20,000 രൂപയ്‌ക്ക് സ്വന്തമാക്കാം. ഐഫോൺ എക്സ്, ഐഫോൺ 8,ഐഫോൺ 8പ്ലസ്, തുടങ്ങിയ മോഡലുകൾക്ക് 12,000 രൂപയുടെ കാഷ്ബാക്കുണ്ട്. ഈ ഓഫർ മാർച്ച് 11 വരെ എല്ലാ റീട്ടെയിൽ സ്റ്റോറുകളിലും ലഭ്യമാണ്.