Select Your Language

Notifications

webdunia
webdunia
webdunia
webdunia

പഴി കേട്ടുമടുത്ത പാവം തക്കാളിയിപ്പോള്‍ കൂളായി; ബീന്‍‌സും ഉള്ളിയും കൊള്ളയടി തുടരുന്നു

നാല്‍പ്പത് രൂപയ്‌ക്ക് താഴെയാണ് ഇപ്പോള്‍ തക്കാളിയുടെ വില

vegetable price in kerala
തിരുവനന്തപുരം , ശനി, 2 ജൂലൈ 2016 (10:01 IST)
വില വര്‍ദ്ധനയ്‌ക്കൊടുവില്‍ തക്കാളിയുടെ വിലയില്‍ കുറവ് വന്നു തുടങ്ങി. തമിഴ്‌നാട്ടില്‍ തക്കാളിയുടെ വില കുറഞ്ഞതും കേരളത്തിലേക്കുള്ള തക്കാളിയുടെ വരവ് കൂടിയതുമാണ് വില കുറയാന്‍ കാരണമായത്. നാല്‍പ്പത് രൂപയ്‌ക്ക് താഴെയാണ് ഇപ്പോള്‍ തക്കാളിയുടെ വില.

ദിവസങ്ങള്‍ക്ക് മുമ്പു കിലോയ്‌ക്ക് 120 രൂപയായിരുന്നു തക്കാളിക്ക്. ഏറ്റവും വലിയ തക്കാളിക്ക് 60 രൂപയും സാധാരണ വലുപ്പമുള്ളവയ്‌ക്ക് 40 രൂപയുമാണ് ഇപ്പോള്‍ ഈടാക്കുന്നത്. കര്‍ണാടകയില്‍ കാലാവസ്ഥ വ്യതിയാനം മുലമാണ് തക്കാളിക്ക് വില വര്‍ദ്ധിക്കാന്‍ കാരണമായതെന്ന് വ്യാപാരികള്‍ വ്യക്തമാക്കുന്നു.

ചെറിയ ഉള്ളി ചില്ലറവില 40 രൂപയാണ്. 100 രൂപയില്‍ നിന്ന് ബീന്‍‌സിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. വരുംദിനങ്ങളിൽ പച്ചക്കറിവില ഇനിയും കുറയും എന്നാണ്, ചരക്കു ശേഖരിച്ചെത്തിക്കുന്നവർ പറയുന്നത്. ആവശ്യത്തിന് ഉല്പന്നങ്ങൾ വിളവെടുത്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐഎസ് കേരളത്തില്‍ പിടിമുറുക്കുന്നു; സംഘടനയെ അനുകൂലിച്ച് ഭീകര ബന്ധമുള്ളവരുടെ ഫേസ്‌ബുക്ക് പേജ് - തസ്‍ലിമ നസ്റിനെ വധിക്കാന്‍ ആഹ്വാനം