Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇരുചക്രവാഹനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി നിര്‍മാതാക്കള്‍

ജനുവരി മുതല്‍ ഈ ബൈക്കുകള്‍ക്ക് വില കൂടും

ഇരുചക്രവാഹനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി നിര്‍മാതാക്കള്‍
, ശനി, 23 ഡിസം‌ബര്‍ 2017 (12:41 IST)
ഇരുചക്രവാഹനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി നിര്‍മാതാക്കള്‍. ജനുവരി മുതല്‍ വില വര്‍ധിപ്പിക്കാനുള്ള ഒരിക്കത്തിലാണ് ഇവര്‍. പ്രമുഖ നിര്‍മാതാക്കളായ ഹീറോയാണ് ബൈക്കുകള്‍ക്ക് ഏറ്റവും ഒടുവിലായി വിലവര്‍ധനാ പ്രഖ്യാപനവുമായി രംഗത്തുവരുന്നത്.
 
2018 ജനുവരി ഒന്ന് മുതല്‍ നാനൂറ് രൂപയോളമാണ് ഹീറോ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത്. നിലവില്‍ മോട്ടോര്‍ സൈക്കിളുകളുടെ സ്‌കൂട്ടറുകളും അടങ്ങുന്നതാണ് ഹീറോയുടെ ഇന്ത്യന്‍ നിര. 43,316 രൂപ പ്രൈസ് ടാഗില്‍ ഹീറോ എച്ച്എഫ് ഡീലക്‌സ് വിപണിയില്‍ എത്തുമ്പോള്‍ 1.07 ലക്ഷം രൂപയാണ് കരിസ്മ ZMRന്റെ എക്‌സ്‌ഷോറൂം വില. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞങ്ങളെ മനസമാധാനക്കേടിലേക്ക് തള്ളിയിട്ടതിൽ വിയോജിക്കുന്നു: പാർവതിക്ക് മറുപടിയുമായി ബോബി–സഞ്ജയ്