Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓട്ടോ എക്സ്‌പോയുടെ മനം കവർന്ന് വെസ്‌പ ഇലക്ട്രിക് സ്കൂട്ടർ !

ഓട്ടോ എക്സ്‌പോയുടെ മനം കവർന്ന് വെസ്‌പ ഇലക്ട്രിക് സ്കൂട്ടർ !
, ശനി, 8 ഫെബ്രുവരി 2020 (14:05 IST)
ഇലക്ട്രിക് വാഹങ്ങളുടെ, സാനിധ്യം കൊണ്ട് ശ്രദ്ധേയമാണ് ഇത്തവണത്തെ ഡൽഹി ഓട്ടോ എക്സ്‌പോ. ഇതിൽ വാഹന ലോകത്തിന്റെ മനം കവർന്നിരിയ്ക്കുന്നത് ഇറ്റാലിയൻ കമ്പനിയായ പിയജീയുടെ വെസ്പ ഇലക്ട്രിക് സ്കൂട്ടറാണ്. ഇന്ത്യയിൽ ജനപ്രിയമായ ക്ലാസിക് സ്കൂട്ടറുകളാണ് വെസ്പ പുറത്തിറക്കുന്നത് ഇപ്പോഴിതാ ഇലക്ട്രിക് സ്കൂട്ടർ കൂടി വിപണിയിലെത്തിയ്ക്കാൻ ഒരുങ്ങുകയാണ് വെസ്‌പ 
 
ഇന്ത്യൻ നിരത്തുകൾക്കുവേണ്ടി പ്രത്യേകം നിർമ്മിച്ച ഇലക്ട്രിക് സ്കൂട്ടറിനെയാണ് വെസ്‌പ ഓട്ടോ എക്സ്‌പോയിൽ എത്തിച്ചിരിയ്ക്കുന്നത്. എന്നാൽ വാഹനം എന്ന് വിപണിയിൽ എത്തും എന്ന് പിയജിയോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വാഹനം ഇലകട്രിക് പരിവേഷം സ്വീകരിച്ചുവെങ്കിൽ വെസ്‌പയുടെ ക്ലാസിക് ഡിസൈൻ ശൈലിയിൽ വലിയ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല.
 
ക്ലാസിക് ഡിസൈനിലേയ്ക്ക് ആധുനികത ഇണക്കി ചേർത്തിയിരിയ്കിന്നു. കണക്ടിവിറ്റി സാധ്യമാക്കുന്ന സ്മാർട്ട് ഇലക്ട്രിക് സ്കൂട്ടറായാണ് വാഹനം വിപണിയിൽ എത്തുക. കൊളുകളും എസ്എംഎസുകളും സ്കൂട്ടറിന്റെ 4.3 ഇഞ്ച്, ടിഎഫ്ടി കളർ ഡിസ്പ്ലേയിലൂടെ നിയന്ത്രിയ്ക്കാൻ സാധിയ്ക്കും.
 
നാല് കിലോവാട്ട് ശേഷിയുള്ള മോട്ടോറാണ് വെസ്‌പ ഇല്ലക്ട്രിക്കിന്റെ കുതിപ്പിന് കരുത്ത് പകരുന്നത്. ഒറ്റ ചാർജിൽ 100 കിലോമീറ്റർ സഞ്ചരിയ്ക്കാൻ വാഹനത്തിന് സാധിയ്ക്കും എന്നാണ് വെസ്‌പ അവകാശപ്പെടുന്നത്. അധികം വൈകാതെ തന്നെ വാഹനം വിപണിയിൽ എത്തിയേക്കും എന്നാണ് പ്രതീക്ഷപ്പെടുന്നത്.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹ സാരി അത്ര പോര; കല്യാണം വേണ്ടെന്ന് വച്ച് വരന്റെ കുടുംബം