20 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയും ഫെയ്സ്ബ്യൂട്ടി 6.0 ആപ്പുമായി വിവോ വി5 വിപണിയിലേക്ക്
സെല്‍ഫി പ്രേമികള്‍ക്കായി 20 മെഗാപിക്സല്‍ ക്യാമറയുമായി വിവോ വി5
വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിവോ വി5 ഇന്ത്യയിലെത്തി. സെല്‍ഫി പ്രേമികളെ ആകര്‍ഷിക്കുന്നതിനായി 20 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയുമായാണ് ഫോണ്‍ വിപണിയിലെത്തുക. ക്രൗണ്‍ ഗോള്‍ഡ്, ഗ്രേ എന്നീ നിറങ്ങളില്‍ ലഭ്യമാകുന്ന ഈ ഫോണിന് 17,980 രൂപയാണ് വില. നവംബര്‍ 26 മുതലാണ് ഫോണിന്റെ വില്പന ആരംഭിക്കുക.
സെല്‍ഫി ക്യാമറയോടൊപ്പമുള്ള മൂണ്‍ലൈറ്റ് ഫ്ലാഷ് വളരെ കുറഞ്ഞ വെളിച്ചത്തിലും മിഴിവേറിയ സെല്‍ഫികള്‍ എടുക്കുന്നതിന് സഹായകമാണ്. സോണി ഐഎംഎക്സ് 376 സെന്‍സര്‍, f/2.0 അപേര്‍ച്ചര്‍, 5 പി ലെന്‍സ് എന്നീ സവിശേഷതകളും സെല്‍ഫി ക്യാമറയ്ക്കുണ്ട്. മനോഹരമായ തരത്തിലുള്ള സെല്‍ഫി എടുക്കുന്നതിനായി ഫെയ്സ്ബ്യൂട്ടി 6.0 ആപ്പും ഫോണിലുണ്ട്. സിംഗിള്‍- എല്‍ഇഡി ഫ്ലാഷോടു കൂടിയ 13 മെഗാപിക്സല്‍ പിന്‍ക്യാമറയും ഫോണിലുണ്ട്.
ആന്‍ഡ്രോയ്ഡ് 6.0.1 മാര്‍ഷ്മെലോ അടിസ്ഥാനമാക്കിയ ഫണ്‍ടച്ച് 2.6 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ ഡ്യുവല്‍ സിം പിന്തുണയുണ്ട്. അഞ്ച് ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ, 1.5 ജിഗാഹെട്സ് ഒക്ടാ-കോര്‍ മീഡിയടെക് എം.ടി 6750 SoC പ്രോസസര്‍, 4 ജിബി റാം, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന 32 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് എന്നിവയും ഫോണിലുണ്ട്.
ഹോം ബട്ടണില്‍ വാട്ടര്‍ റെസിസ്റ്റന്‍സ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 3000 എംഎഎച്ച് ബാറ്ററി, 4G എല്‍ടിഇ, ബ്ലൂട്ടൂത്ത്, ജിപിഎസ് എന്നിങ്ങനെയുള്ള കണക്റ്റിവിറ്റി ഒപ്ഷനുകളും ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്സിമിറ്റി സെന്‍സര്‍, ഡിജിറ്റല്‍ കോംപസ്, ആക്സിലെറോമീറ്റര്‍ തുടങ്ങിയ സൗകര്യങ്ങളും മെറ്റല്‍ യൂണിബോഡി രൂപകല്‍പനയില്‍ ലഭ്യമാകുന്ന ഈ ഫോണിന്റെ പ്രത്യേകതയാണ്.