Webdunia - Bharat's app for daily news and videos

Install App

ഒറ്റ മാസംകൊണ്ട് വോഡഫോൺ ഐഡിയയ്‌ക്ക് നഷ്ടമായത് 58 ലക്ഷം ഉപയോക്‍താക്കളെ, ജിയോ സ്വന്തമാക്കിയത് 77 ലക്ഷം പുതിയ വരിക്കാരെയും !

Webdunia
ശനി, 20 ഏപ്രില്‍ 2019 (20:19 IST)
ടെലികോം സേവന രംഗത്തേക്ക് ജിയോയുടെ കടന്നുവരവോടെ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. ആ മാറ്റങ്ങാൾ ഇപ്പോഴും തുടരുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയക്ക് വെറും 28 ദിവസത്തിനുള്ളിൽ നഷ്ടമായത് 58 ലക്ഷം ഉപയോക്താക്കളെയാണ്. ട്രായിയുടെ ഫെബ്രുവരി മാസത്തെ കണക്കുകൾ പ്രകാരമാണിത്.
 
ജിയോയും ബി എസ് എൻ എല്ലും ഒഴികെ രാജ്യത്തെ ഒട്ടുമിക്ക ടെലികോം കമ്പനികളിൽനിന്നും വലിയ കൊഴിഞ്ഞുപോക്കാണ് റിപ്പോർട്ട് ചെയ്യുന്നത്. എയർടെൽ, ടാടാ ടെലി എന്നീ കമ്പനികളിനിന്നും ഉൾപ്പടെ ഉപയോക്താക്കൾ അകന്നപ്പോൾ ഫെബ്രുവരി മാസത്തിൽ മാത്രം ജിയോയ്ക്ക് ലഭിച്ചത് 77 ലക്ഷം അധിക ഉപയോക്താക്കളെയാണ്.
 
9.6ലക്ഷം പുതിയ ഉപയോകാക്കളെയാണ് ബി എസ് എൻ എല്ലിന് ഫെബ്രുവരിയിൽ ലഭിച്ചത്. 118.32 കോടി ടെലികോം ഉപയോക്താക്കളാണ് രാജ്യത്താകെയുള്ളത്. ഇതിൽ ഏറ്റവും അധികം ഉപയോക്താക്കൾ വോഡഫോൺ ഐഡിയക്കാണ് ഉള്ളത് എങ്കിലും കടുത്ത പ്രതിസന്ധിയാണ് കമ്പനി നേരിടുന്നത്.
 
ജിയോയ്ക്ക് കടുത്ത മത്സരം സൃഷ്ടിക്കുന്നതിനായാ‍ണ് വോഡഫോണും ഐഡിയയും ലയിച്ചുചേർന്ന് വോഡഫോൺ ഐഡിയ എന്ന പേരിൽ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി മാറിയത്. എന്നാൽ ജിയോയുടെ മുന്നേറ്റം തുടരുകയാണ് കുറഞ്ഞ കാലം കൊണ്ട് 30കോടി ഉപയോക്താക്കൾ എന്ന ചരിത്ര നേട്ടം അടുത്തിടെയാണ് ജിയോ സ്വന്തമാക്കിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎമ്മിനെ തോല്‍പ്പിച്ച് സിപിഐ

നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍; ഞെട്ടലില്‍ സിനിമാ ലോകം

62ല്‍ പിരിഞ്ഞു പോകണമെന്ന മാര്‍ഗ്ഗരേഖ മരവിപ്പിച്ചു; ആശമാരുടെ ആവശ്യങ്ങളില്‍ ഒന്ന് അംഗീകരിച്ച് സര്‍ക്കാര്‍

കര്‍ത്താവ് ചുമന്നതിലും വലിയ കുരിശല്ലെ ചുമക്കുന്നത്, അച്ചിവീട്ടിലെ താമസം മാറ്റു, ശബരീനാഥന്റെ ദുഃഖവെള്ളി പോസ്റ്റില്‍ കോണ്‍ഗ്രസ് പൊങ്കാല

പോലീസാണെന്ന് അറിഞ്ഞില്ല, തന്നെ ആരോ ആക്രമിക്കാന്‍ വരുന്നെന്നാണ് വിചാരിച്ചത്: ഷൈന്‍ ടോം ചാക്കോ

അടുത്ത ലേഖനം
Show comments