ഔഡി Q2 വിന്റെ എതിരാളി; ടി-റോക്കിന് പിന്നാലെ ടി-ക്രോസ് എസ്‌യുവിയുമായി ഫോക്‌സ്‌വാഗണ്‍ !
രണ്ട് കോമ്പാക്ട് എസ്‌യുവികളുമായി ഫോക്‌സ്‌വാഗണ്‍
ടി-റോക്ക് എന്ന എസ്‌യുവി അവതരിപ്പിച്ചതിനു പിന്നാലെ കോമ്പാക്ട് എസ്‌യുവി ടി-ക്രോസുമായി കളം നിറയാന്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍. 2018ലായിരിക്കും ടി-ക്രോസ് എന്ന കോമ്പാക്ട് എസ്‌യുവിയെ ഫോക്‌സ്‌വാഗണ്‍ കാഴ്ചവെക്കുകയെന്നാണ് റിപ്പോര്‍ട്ട്. 2016ല്‍ ജനീവയില്‍ നടന്ന മോട്ടോര്‍ ഷോയില്‍ കാഴ്ചവെച്ച ടി-ക്രോസ് ബ്രീസ് കോണ്‍സെപ്റ്റിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഈ കോമ്പാക്ട് എസ്‌യുവിയും ഒരുങ്ങുക.
ടി-റോക്കിന് സമാനമായ രീതിയിലുള്ള പരുക്കന്‍ ലുക്ക് നല്‍കുന്ന വീതിയേറിയ ഫ്രണ്ട് ഗ്രില്ലും 20 ഇഞ്ച് അലോയ് വീലുകളും വീതിയേറിയ വീല്‍ ആര്‍ച്ചുകളുമായിരിക്കും ടി-ക്രോസില്‍ ഉണ്ടായിരിക്കുക. പോളോ ഹാച്ച്ബാക്കില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 1.0 ലിറ്റര്‍ ടര്‍ബ്ബോ ചാര്‍ജ്ഡ് എഞ്ചിന്‍ കരുത്തേകുന്ന ഈ വാഹനത്തില്‍ ഫ്രണ്ട് വീലുകളിലേക്ക് കരുത്ത് പകരുന്ന ഏഴ് സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഗിയര്‍ബോക്‌സായിരിക്കും ഉണ്ടായിരിക്കുക.
വെറും 10.3 സെക്കന്‍ഡുകള്‍കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ മോഡലിനു സാധിക്കും. മണിക്കൂറില്‍ 187 കിലോമീറ്ററാണ് ഈ കോണ്‍സെപ്റ്റ് മോഡലിന്റെ ഉയര്‍ന്ന വേഗത. 20.04 കി.മീ ഇന്ധനക്ഷമതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഓള്‍-വീല്‍-ഡ്രൈവിലാകും പ്രൊഡക്ഷന്‍ വേര്‍ഷന്‍ എത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഔഡി Q2 വിനോടായിരിക്കും ടി-ക്രോസിന്റെ മത്സരം.