Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാഗൺ ആർ എന്നാൽ സാധാരണക്കാരന്റെ വാഹനം

വാഗൺ ആർ എന്നാൽ സാധാരണക്കാരന്റെ വാഹനം
, വ്യാഴം, 7 ഫെബ്രുവരി 2019 (15:15 IST)
മാരുതി സുസൂക്കിയുടെ ഏറ്റവും വിജയകരമായ മോഡലുകളിൽ ഒന്നാണ് വഗൺ ആർ. വാഹനത്തിന്റെ ഒന്നാം തലമുറ പതിപ്പിനെയും രണ്ടാം തലമുറ പതിപ്പിനെയും ഇരു കൈയ്യും നീട്ടിയാണ് രാജ്യം സ്വീകരിച്ചത്. 22 ലക്ഷത്തോളം വഗൺ ആർ കാറുകൾ മാരുതി രാജ്യത്ത് വിറ്റഴിച്ചു എന്ന് പറയുമ്പോൾ തന്നെ വാഹനത്തിനോടുള്ള പ്രിയംവ്യക്തമാണ്. 
 
ഇപ്പോഴിതാ വാഗൺ ആറിന്റെ മുന്നാം തലമുറ പതിപ്പിനും അതേ സ്വീകരണമാണ് ഇന്ത്യൻ വിപണിയിൽ നിന്നും ലഭിക്കുന്നത്. വാഹനം അവതരിപ്പിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ ബുക്കിംഗ് 12000 കടന്നു. 4.19 ലക്ഷം മുതല്‍ 5.69 ലക്ഷം രൂപ വരെയാണ് പുത്തൻ വാഗൺ ആറിന്റെ വിവിധ വേരിയന്റുകളുടെ വിപണി വില.
 
ടോള്‍ബോയ് ഡിസൈൻ തന്നെയാണ് വാഹനത്തിന്റെ എടുത്തു പറയേണ്ട സവിശേഷത. ഈ പ്രത്യേകത തന്നെയാണ്  വാഹന പ്രേമികൾ ഏറെ ഇഷ്ടപ്പെടുന്നതും. കഴ്ചയിൽ ഒരു കൊച്ചു വാനാണെന്ന് തോന്നും. ഈ ഡിസൈൻ ശൈലി വഹനത്തിന്റെ ഇന്റീരിയറിനെ കൂടുതൽ സ്പേഷ്യസ് ആക്കും എന്നതാണ് മറ്റൊരു ഗുണം. 
 
കാഴ്ചയിൽ കൂടുതൽ സുന്ദരനായാണ് പുതിയ വാഗൺ ആറിന്റെ വരവ്. മുന്നിലെ ഗ്രില്ലിലും ഹെഡ്‌ലാമ്പുകളിലുമെല്ലാം ഈ മാറ്റം പ്രകടമാണ്. പഴയതിൽനിന്നും കൂടുതൽ കോം‌പാക്ട് ആയ ഡിസൈനാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. മരുതി സുസൂക്കിയുടെ ഹെര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമിലാണ് പൂതിയ വാഗൺ ആർ ഒരുക്കിയിരിക്കുന്നത്. പുതിയ സ്വിഫ്റ്റിലും, ബലെനോയിലും ഇഗ്നിസിലുമെല്ലാം ഇതേ പ്ലാറ്റ്ഫോമാണ് ഉപയോഗിച്ചിരിക്കുന്നത്
 
പുതിയ വാഗൺ ആറിന് 3395 എം എം നീളവും, 1475 എം എം വീതിയും, 1650 എം എം ഉയരവും ഉണ്ട്. 2460 മില്ലി മീറ്ററാണ് വാഹനത്തിന്റെ വീല്‍ബേസ്. ഇന്റീരിയറിൽ കൂടുതൽ പ്രീമിയം ഫീച്ചറുകൾ നൽകിയിട്ടുണ്ട് ടച്ച്സ്ക്രീൻ ഇൻഫോടെയിൻ‌മെന്റ് സിസ്റ്റം, മൾട്ടി ഇൻഫെർമേഷൻ സിസ്റ്റമുള്ള മീറ്റർ കൺ‌സോൾ, സ്പോർട്ടി 3 സ്പോക്ക് സ്റ്റിയറിംഗ് വീൽ, തുടങ്ങിയ ഇന്റീരിയറിൽ എടുത്തുപറയേണ്ടവയാണ്.
 
കൂടുതൽ സുരക്ഷകൂടി ഉറപ്പുവരുത്തുന്നതാണ് പുതിയ വാഗൺ ആർ. എയർബാഗുകൾ വഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ എ ബി എസ്, ഇ ബി ഡി തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളും വാഹനത്തിൽ ഒരുക്കിയിരിക്കുന്നു. 67 ബിഎച്ച്പി കരുത്തും 90 എൻഎം ടോർക്കും പരമാവധി സൃഷ്ടിക്കാൻ ശേഷിയുള്ള 1.0 ലിറ്റര്‍ K10 B പെട്രോള്‍ 1.2 ലിറ്റർ പെട്രോൾ എന്നീ എഞ്ചിൻ വേരിയന്റുകളിലാണ് വാഹനം വിപണിയിൽ എത്തുക 
 
ഓട്ടോമാറ്റിക് മാനുവൽ ട്രാൻസ്‌മിഷനുകളിൽ വാഹനം ലഭ്യമായിരിക്കും. മികച്ച ഇന്ധനക്ഷമത നൽകുന്ന വാഹനം എന്ന നിലയിലാണ് വഗൺ ആർ വിപണിയിൽ മുന്നേറ്റം ഉണ്ടാക്കുന്നത്. 1.0 ലിറ്റർ പെട്രോൾ വേരിയന്റിന് 22.5 കിലോമീറ്ററും 1.2 ലിറ്റർ എഞ്ചിൻ വേരിയന്റിന് 21.5 ലിറ്ററുമാണ്  ഇന്ധനക്ഷമത. ഹ്യുണ്ടായുടെ പുതിയ സാൻ‌ട്രോയോടാകും വിപണിയിൽ വാഗൺ ആർ മത്സരിക്കുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹത്തിന് മുൻപ് യുവതികളുടെ കന്യകാത്വം പരിശോധിക്കുന്നു !