Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുദ്ധഭീതിയിൽ തകർന്ന് വിപണി, നിക്ഷേപകർക്ക് ഇന്ന് നഷ്ടമായത് 6 ലക്ഷം കോടി

യുദ്ധഭീതിയിൽ തകർന്ന് വിപണി, നിക്ഷേപകർക്ക് ഇന്ന് നഷ്ടമായത് 6 ലക്ഷം കോടി

അഭിറാം മനോഹർ

, തിങ്കള്‍, 15 ഏപ്രില്‍ 2024 (18:06 IST)
പശ്ചിമേഷ്യയിലെ യുദ്ധസംഘര്‍ഷ പശ്ചാത്തലത്തില്‍ തകര്‍ന്നടിഞ്ഞ് ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 845 പോയന്റ് നഷ്ടത്തില്‍ 73,399ലും നിഫ്റ്റി 246 പോയന്റ് താഴ്ന്ന് 22,272ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ഇതൊടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 6 ലക്ഷം കോടി താഴ്ന്ന് 393.78 ലക്ഷം കോടിയായി.
 
സെക്ടറല്‍ സൂചികകളില്‍ ഓയില്‍ ആന്‍ഡ് ഗ്യാസ്,മെറ്റല്‍ എന്നിവ ഒഴികെയുള്ളവ നഷ്ടം നേരിട്ടു.ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ ക്യാപ് സൂചികകളില്‍ 1.5 ശതമാനം നഷ്ടമുണ്ടായി. ശനിയാഴ്ച രാത്രി ഇറാന്‍ ഇസ്രായേലിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതാണ് ഏഷ്യന്‍ വിപണികളെ ബാധിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി റോഡില്‍ കെട്ടിയ കയര്‍ കുരുങ്ങി യുവാവ് മരിച്ചു, കയര്‍ കെട്ടിയത് കാണാവുന്ന തരത്തിലായിരുന്നില്ലെന്ന് ആരോപണം