Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൈലേജിന്റെ കാര്യത്തിലും എക്സ് യു വി 300 മുൻ‌പിൽ തന്നെ !

മൈലേജിന്റെ കാര്യത്തിലും എക്സ് യു വി 300 മുൻ‌പിൽ തന്നെ !
, ചൊവ്വ, 5 ഫെബ്രുവരി 2019 (17:41 IST)
യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തിൽ മഹീന്ദ്രയുടെ എക്സ് യു വി 300 നിരത്തുകളിലെത്താൻ തയ്യാറെടുക്കുകയാണ്. ഇപ്പോഴിതാ വാഹനത്തിന്റെ മൈലേജ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. ഓട്ടോമോട്ടീവ് റിസേർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം പെട്രോൾ വേരിയന്റിന് 17 കിലോമീറ്ററും, ഡീസൽ വേരിയന്റിന് 20 കിലോമീറ്ററുമാണ് കമ്പനി വാഗ്ധാനം ചെയ്യുന്ന ഇന്ധനക്ഷമത. 
 
ഫെബ്രുവരി മധ്യത്തോടെ വാഹനത്തെ മഹീന്ദ്ര നിരത്തുകളിലെത്തിക്കും എന്നാണ് റിപ്പോർട്ടുകൾ. വാഹനത്തിനായുള്ള ബുക്കിംഗ് നേരത്തെ തന്നെ മഹീന്ദ്ര ആരംഭിച്ചിരുന്നു. 20,000രൂപ അഡ്വാൻസ് പെയ്‌മെന്റ് നൽകി മഹീന്ദ്രയുടെ മുഴുവൻ ഡീലർഷിപ്പുകൾ വഴിയും വാഹനം ബുക്ക് ചെയ്യാനാകും. 
 
മികച്ച സംവിധാനങ്ങൾ ഒരുക്കിയാണ് മഹീന്ദ്ര എക്സ് യു വി 300നെ നിരത്തുകളിൽ എത്തിക്കുന്നത്. ഓട്ടൊമാറ്റിക് ഹെഡ്‌ലാമ്പുകളും, വൈപ്പറുകളും വാഹനത്തിന്റേ എടുത്തു പറയേണ്ട സവിശേഷതകളാണ്. കാഴ്ചയിൽ ഒരു എസ് യു വിയുടെ രൂപഘടന തന്നെയാണ് വാഹനത്തിനുള്ളത്. മുൻപിലെ ചെറിയ ഗ്രില്ലുകളും സൈഡിലേക്ക് നീണ്ടുകയറുന്ന ഹെഡ്‌ലൈറ്റുകളും വാഹനത്തിന്  എസ് യുവി ലുക്ക് നൽകുന്നതിൽ പ്രധാന ഘടകങ്ങളാണ്. 
 
ഡ്യുവൽ സോൺ ക്ലൈമറ്റ് കൻ‌ട്രോൾ സിസ്റ്റം. ക്രൂ കൻ‌ട്രോൾ സിസ്റ്റം എന്നീ അത്യാധുനിക സംവിധാനങ്ങൾ വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇന്റീരിയറിലേക്ക് ചെന്നാൽ ഡ്യുവവൽ ടോൺ ക്യാബിനാണ് വാഹനത്തിൽ ഉള്ളത്. കറുപ്പാണ് ഇന്റീരിയറിന്റെ പ്രധാന തീം. 8.0 ഇൻഫൊ‌ടെയിൻ‌മെന്റ് സിസ്റ്റമാണ് ഇന്റീരിയറിലെ പ്രധാന ആകർഷണം. 
 
123 എച്ച് പി കരുത്തുള്ള 1.5 ലിറ്റർ ഡീസൽ എഞ്ചിൻ, 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ വേരിയന്റുകളിലാണ് വാഹനം എത്തുക. ഇതേ എഞ്ചിനുകളാണ് മഹീന്ദ്ര മരാസോയിലും ഉപയോഗിച്ചിരിക്കുന്നത്. സിക്സ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്. ഓട്ടൊമാറ്റിക് ട്രൻസ്മിഷൻ പിന്നീടാവും അവതരിപ്പിക്കുക.  
 
2020തോടുകൂടി വാഹത്തിന്റെ ഇലക്ട്രോണിക് മോഡലിനെയും വിപണിയിലെത്തിക്കാൻ മഹീന്ദ്ര ലക്ഷ്യമിടുന്നുണ്ട്. ഇ കെ യു വി 300 എന്നാണ് ഈ വാഹനത്തിന് നൽകിയിരിക്കുന്ന പേര്. ഒറ്റ ചാർജ് 250 കിലോമീറ്റർ സഞ്ചരിക്കാനാകും എന്നതാണ് ഇലക്ടോണിക് പതിപ്പിന്റെ പ്രധാന സവിശേഷത. 150 കിലോമീറ്റർ വരെ വേഗതയിൽ ഈ വാഹനത്തിൽ സഞ്ചരിക്കാനാകും എന്നാണ് റിപ്പോർട്ടുകൾ.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

52 മെഗാപിക്സൽ ക്യാമറ, സ്നാപ്ഡ്രാഗൺ 855 ചിപ്‌സെറ്റ്, സോണി എക്സ്പീരിയ X24 അത്ഭുതപ്പെടുത്തും !