ഇന്ത്യയിലെ ഓൺലൈൻ വ്യാപാര വിപണി പിടിച്ചടക്കാൻ വാൾമാർട്ട്; 10,000 ജീവനക്കാരെ പുതുതായി നിയമിക്കാൻ തീരുമാനം

തിങ്കള്‍, 6 ഓഗസ്റ്റ് 2018 (17:08 IST)
ബംഗളുരു: ഇന്ത്യയിൽ വാൾമാർട്ടിന്റെ ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സാങ്കേതിക പ്രവർത്തനങ്ങൾക്ക് 10000 ജീവനക്കാരെ നിയമിക്കാനൊരുങ്ങി ആഗോള റീടെയിൽ ഭീമൻ വാൾമാർട്ട്. ഓൺലൈൻ വ്യാപാര കമ്പനിയായ ഫ്ലിപ്കാർട്ടിനെ ഏറ്റെടുത്ത വാൾമാർട്ട് നൂതന സങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഓൺലൈൻ വാണിജ്യ വിപണി പിടിച്ചടക്കാനുള്ള ഒരുക്കത്തിലാണ്. 
 
സാങ്കേതികവിദ്യ കമ്പനിയുടെ പുരോഗതിക്ക് കരുത്തേകും എന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടിയുമായി കമ്പനി മുന്നോട്ട് പോകുന്നത്. ആഗോള ഓൺലൈൻ വാണിജ്യ കമ്പനിയായ ആമസോണിന് ഇതിലൂടെ കടുത്ത മത്സരം സൃഷ്ടിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 
 
നിലവില്‍ ബംഗളൂരുവിലും, ഗുഡ്ഗാവിലുമായി കമ്പനിയുടെ സ്റ്റോറുകളില്‍ 1800 ഓളം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ച്‌ ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ കൂടൂതൽ വിപൂലീകരിക്കാനുള്ള നീക്കത്തിലാണ് വാൾമാർട്ട്. 
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ജസ്റ്റിസ് കെഎം ജോസഫിന്റെ സീനിയോറിറ്റി വിവാദം; വിഷയത്തില്‍ ഉചിതമായി ഇടപെടുമെന്ന് ചീഫ് ജസ്‌റ്റീസ് - സത്യപ്രതിജ്ഞാ ക്രമത്തില്‍ മാറ്റംവരുത്താതെ കേന്ദ്രം