Select Your Language

Notifications

webdunia
webdunia
webdunia
webdunia

300 സിസി എന്‍‌ജിന് !‍; യമഹ എക്സ് - മാക്സ് 300 സ്കൂട്ടര്‍ വിപണിയിലേക്ക്

300 സിസി കരുത്തുറ്റ എൻജിനുള്ള വേറിട്ടോരു സ്കൂട്ടറുമായി യമഹ

300 സിസി എന്‍‌ജിന് !‍; യമഹ എക്സ് - മാക്സ് 300 സ്കൂട്ടര്‍ വിപണിയിലേക്ക്
, ചൊവ്വ, 25 ഒക്‌ടോബര്‍ 2016 (15:40 IST)
സ്കൂട്ടർ വിഭാഗത്തിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ യമഹ എത്തുന്നു. പുതിയ എക്സ്-മാക്സ് 300 എന്ന മോഡലുമായാണ് യമഹയുടെ വിപണി പ്രവേശനം. നിലവില്‍ വിദേശ വിപണിയിലുള്ള എക്സ്-മാക്സ് 250 എന്ന മോഡലിന് പകരക്കാരനായിട്ടാണ് പുതിയ ഈ സ്കൂട്ടർ വില്പനക്കെത്തുന്നത്.   
 
എക്സ്-മാക്സ് 250 എന്ന മോഡലിന് സാമ്യതയുള്ള ഡിസൈൻ തന്നെയാണ് എക്സ്-മാക്സ് 300 സ്കൂട്ടറിനും കമ്പനി നൽകിയിരിക്കുന്നത്. കാഴ്ചയില്‍ തന്നെ അഗ്രസീവ് ലുക്ക് നൽകുന്ന ഡിസൈൻ ഫിലോസഫിയാണ് ഈ സ്കൂട്ടറിന്റെ പ്രത്യേകത. ബൈക്കാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഡിസൈനാണ് മുന്നിലും പിന്നിലുമുള്ളത്. 
 
webdunia
മികച്ച സ്റ്റോറേജ് സ്പേസ്, സ്മാർട് കീ സിസ്റ്റം, പുതിയ ഫ്രണ്ട് ഫോർക്ക്, ടിസിഎസ് എന്നീ ഫീച്ചറുകളുമായാണ് സ്കൂട്ടര്‍ എത്തുന്നത്. വലിയ വിന്റ് ഷീൽഡ്, സ്പ്ലിറ്റ് ടെയിൽ ലാമ്പ്, ട്വിൻ ഹെഡ്‌ലൈറ്റ് എന്നീ മികവാര്‍ന്ന സവിശേഷതകളും ഈ സ്കൂട്ടറിനെ മറ്റുള്ളവയില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നു.    
 
292സിസി സിങ്കിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എസ്ഒഎച്ച്സി എൻജിനാണ് എക്സ്-മാക്സ് 300ന് കരുത്തേകുന്നത്. 27ബിഎച്ച്പിയും 29എൻഎം ടോർക്കും ഉല്പാദിപ്പിക്കാന്‍ ഈ എൻജിനു കഴിയും. പതിനഞ്ച് ഇഞ്ച് അലോയ് വീൽ, ഡിസ്ക് ബ്രേക്ക്, സുരക്ഷ നല്‍കുന്നതിനായി എബിഎസ് എന്നിവയും സ്കൂട്ടറില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. 
 
webdunia
ടാക്കോമീറ്റർ, സ്പീഡോ മീറ്റർ, അനലോഗ് ഗോജ് എന്നിങ്ങനെയുള്ള സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഈ വാഹനത്തിന്‍ലുണ്ട്. എക്സ്-മാക്സ് 300 സ്കൂട്ടറിനെ ഇന്ത്യയിലെത്തിക്കാന്‍ പദ്ധതിയില്ലെന്നാണ് കമ്പനി അറിയിച്ചത്. അതേസമയം അടുത്തവർഷത്തോടെ എൻ-മാക്സ് സ്കൂട്ടര്‍ ഇന്ത്യയിലെത്തുമെന്നും കമ്പനി വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നിങ്ങളുടെ ടൂത്ത് പേസ്റ്റിൽ ഉപ്പുണ്ടോ രാജുവേട്ടാ'...; പൃഥ്വിരാജിനോട് ആരാധകരുടെ ചോദ്യം