Select Your Language

Notifications

webdunia
webdunia
webdunia
webdunia

4000 എംഎഎച്ച് ബാറ്ററി, 1,803 രൂപ; തകര്‍പ്പന്‍ ഫോണുമായി സിയോക്‌സ് !

വില 1,803 രൂപ, 4000 എംഎഎച്ച് ബാറ്ററി, കിടിലന്‍ ഫോണ്‍!

4000 എംഎഎച്ച് ബാറ്ററി, 1,803 രൂപ; തകര്‍പ്പന്‍ ഫോണുമായി സിയോക്‌സ് !
, ഞായര്‍, 19 ഫെബ്രുവരി 2017 (14:47 IST)
'തണ്ടര്‍ മെഗാ' ഫീച്ചര്‍ ഫോണുകളുമായി സിയോക്‌സ് മൊബൈല്‍സ് രംഗത്ത്. ആരേയും ആകര്‍ഷിക്കുന്ന സവിശേഷതകളും വിലയുമാണ് ഈ ഫോണുകളുടെ പ്രധാന പ്രത്യേകത. 4000എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിലുള്ളത്. ഈ ഫോണില്‍ 50 മണിക്കൂര്‍ വരെ ചാര്‍ജ്ജ് നിലനില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
 
2.4ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. ഡിജിറ്റല്‍ റിയര്‍ ക്യാമറയില്‍ എല്‍ഇഡി ഫ്ലാഷും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ നാല് എല്‍ഇഡികളുള്ള ടോര്‍ച്ച്, വയര്‍ലെസ് എഫ്എം, ഇന്റര്‍നെറ്റ് കണക്ടിവിറ്റി, ബ്ലൂട്ടൂത്ത് എന്നീ സവിശേഷതകളും ഈ ഫോണിലുണ്ട്.
 
ഫോണ്‍ മെമ്മറിയില്‍ 1000 കോണ്ടാക്റ്റുകളും 200എസ്എംഎസും സ്‌റ്റോര്‍ ചെയ്യാന്‍ സാധിക്കും. ബ്ലാക്ക് റെഡ്, ബ്ലാക്ക് ഗ്രേ, ബ്ലാക്ക് ഓറഞ്ച് എന്നീ നിറങ്ങളില്‍ ലഭ്യമാകുന്ന ഈ ഫോണിന് 1,803 രൂപയാണ് വിലയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പളനിസാമിയുടെ പ്രതികാര നടപടി തുടങ്ങി; മറീനയില്‍ പ്രതിഷേധിച്ചതിന് സ്റ്റാലിനും സംഘത്തിനുമെതിരെ കേസ്