Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോട്ടയത്തും കൊല്ലത്തും ഇനി സോമാറ്റോയുടെ സേവനം ലഭ്യമാകും !

കോട്ടയത്തും കൊല്ലത്തും ഇനി സോമാറ്റോയുടെ സേവനം ലഭ്യമാകും !
, ചൊവ്വ, 2 ഏപ്രില്‍ 2019 (17:38 IST)
രാജ്യത്ത് വേഗത്തിൽ വളരുന്ന ബിസിനസ് രംഗമാണ് ഓൺലൈൻ ഫൂഡ് ഓഡർ, ഡെലിവറി സംവിധാനങ്ങൾ. നിരവധി കമ്പനികളാണ് ഇന്ത്യയിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നത്. ഇപ്പോഴിതാ ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സോമാറ്റോ ഇന്ത്യയിൽ 17 നഗരങ്ങളിലേക്ക് കൂടി സേവനം വ്യാപിപ്പിച്ചിരിക്കുകയാണ്. 
 
കേരളത്തിൽ കൊല്ലത്തും കോട്ടയത്തും ഇനി സൊമാറ്റോയുടെ സേവനം ലഭ്യമാകും. നഗരത്തിലെ ഹോട്ടലുകളുമായി സോമാറ്റോ ഇതുമായി ബന്ധപ്പെട്ട് ധാരണയിലെത്തി. പ്രവർത്തനം 17 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചതോടെ രാജ്യത്ത് 218 നഗരങ്ങളിൽ ഇപ്പോൾ സൊമറ്റോയുടെ സേവനം ലഭ്യമാണ്. 
 
1.8 ലക്ഷം ഹോട്ടലുകളുടെ പങ്കാളിത്തത്തോടെയാണ് ഇന്ത്യയിൽ സൊമാറ്റോ പ്രവർത്തിക്കുന്നത്. 2011ലാണ് സൊമാറ്റോ പ്രവർത്തനം ആരംഭിക്കുന്നത്. ബംഗളുരു ചെന്നൈ, പൂനെ, ഹൈദെരാബാദ്, അഹമ്മദാബാദ് എന്നീ നഗരങ്ങളിലായിരുന്നു ആദ്യം സൊമാറ്റൊ  പ്രവർത്തനം ആരംഭിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും അവധിയെടുത്തിട്ടില്ല;ഒരു മനുഷ്യ ശരീരത്തിന് എത്രത്തോളം പരിശ്രമിക്കാനാകുമോ അത്രത്തോളം ചെയ്തിട്ടുണ്ടെന്നും മോദി