Publish Date: Tue, 02 Apr 2019 (11:48 IST)
Updated Date: Tue, 02 Apr 2019 (11:51 IST)
മുംബൈ: ആളുകൾ നോക്കി നിൽക്കെ പെൺകുട്ടിയ ബലമായി ചുംബിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ കഞ്ചുമാർഗ് റെയിൽവേ സ്റ്റേഷന് സമീപത്താണ് സംഭവം ഉണ്ടായത്. സംഭവത്തിൽ പൊവൈ സ്വദേശിയായ വസീം ഷെയിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടിയും പ്രതിയും ഒരു പ്രദേശത്തെ താമസക്കാരാണ്. വിക്രോളിയിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങി വരുന്നതിനിടെ റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കാനൊരുങ്ങിയ പെൺകുട്ടിയെ പിടിച്ചുവലിച്ച് ആളുകൾ നോക്കിനിൽക്കെ പ്രതി ബലമായി ചുംബിക്കുകയായിരുന്നു.
പെൺകുട്ടി സംഭവം മാതാപിതാക്കളെ അറിയിച്ചതോടെ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. മുൻപും ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നതായി പെൺകുട്ടി പൊലീസിൽ മൊഴി നൽകി. ഇതോടെ പൊലീസ് വസീമിനെതിരെ കേസെടുത്തു. പിന്നീട് പൊലീസ് സംഘം വസീമിനെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.