Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യൻ നിരത്തുകളെ അടക്കിവാഴാൻ അംബാസഡർ തിരിക എത്തുന്നു !

ഇന്ത്യൻ നിരത്തുകളെ അടക്കിവാഴാൻ അംബാസഡർ തിരിക എത്തുന്നു !
, ചൊവ്വ, 2 ഏപ്രില്‍ 2019 (18:36 IST)
കാർ എന്നാൽ ഒരു കാലത്ത് ഇന്ത്യക്കാർക്ക് അംബാസഡർ മാത്രമായിരുന്നു. രാജ്യത്തെ ഏറ്റവും ജനപ്രിയ വാഹനമായിരുന്ന അംബാസഡറുകളുടെ നിർമ്മാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഹിന്ദുസ്ഥാൻ മോട്ടോർസ് അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ അംബസിഡർ ബ്രാൻഡിനെ വീണ്ടും വിപണിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫ്രഞ്ച് വാഹൻ നിർമ്മാതാക്കളായ പി എസ് എ ഗ്രൂപ്പ്.
 
2022ന് ശേഷം അംബാസഡർ ബ്രാൻഡിലെ ആദ്യ ഇലക്ട്രിക് വാഹനത്തെ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കോം‌പാക്ട് എസ് യു വിയോ, ക്രോസ് ഓവർ കാറോ ആയിരിക്കും പി എസ് എ  അംബസഡർ ബ്രാൻഡിൽ ആദ്യം ഇന്ത്യയിലെത്തിക്കുന്ന വാഹനം എന്നാണ് റിപ്പോർട്ടുകൾ. പ്രീമിയം ഹാച്ച്ബാക്ക് വാഹനങ്ങളെയും ബ്രാൻഡിൽ പി എസ് എ പുറത്തിറക്കും എന്നാണ് സൂചന.  
 
2017ലാണ് ഹിന്ദുസ്ഥാൻ മോട്ടോഴ്സിൽ നിന്നും അംബസിഡർ ബ്രാൻഡ് 80 കോടി രൂപക്ക് പി എസ് എ ഗ്രൂപ്പ് സ്വന്തമാക്കുന്നത്. ഒരു കാലത്ത് ഇന്ത്യയിലെ പ്രമുഖ വാഹന ബ്രാൻഡായിരുന്ന അംബസഡറിന്റെ പേരിൽ പുതിയ വാഹനങ്ങൾ ഇന്ത്യയിലെത്തിക്കുന്നത് നേട്ടമുണ്ടാക്കും എന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലായിരുന്നു പി എസ് അ ഗ്രൂപ്പിന്റെ ഈ നീക്കം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്തെ ഏറ്റവും വേഗതയുള്ള 4G സേവനം നൽകുന്നത് ഈ ടെലികോം കമ്പനി !