Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെറും തറയിലിരിക്കാൻ ശീലിച്ച വ്യക്തിയാണ് ഞാന്‍‍, അതിനാൽ എനിക്ക് പ്രത്യേക സൗകര്യങ്ങളൊന്നും ഒരുക്കരുത്: യോഗി ആദിത്യനാഥ്​

എനിക്ക് പ്രത്യേക സൗകര്യങ്ങളൊന്നും വേണ്ടെന്ന് ഉദ്യോഗസ്ഥരോട് ആദിത്യനാഥ്

വെറും തറയിലിരിക്കാൻ ശീലിച്ച വ്യക്തിയാണ് ഞാന്‍‍, അതിനാൽ എനിക്ക് പ്രത്യേക സൗകര്യങ്ങളൊന്നും ഒരുക്കരുത്: യോഗി ആദിത്യനാഥ്​
ലഖ്​നോ , ശനി, 3 ജൂണ്‍ 2017 (11:31 IST)
ഔദ്യോഗിക സന്ദർശനത്തിന്​പ്രത്യേക സജീകരണങ്ങൾ ഒരുക്കേണ്ടതില്ലെന്ന് ഉത്തർപ്രദേശ്​മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചീഫ് സെക്രട്ടറിക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കുമാണ് യോഗി ഇത്തരമൊരു കർശന നിർദേശം നല്‍കിയിരിക്കുന്നത്. തന്റെ സന്ദർശനങ്ങളുമായി ബന്ധപ്പെട്ട് തുടർച്ചയായി വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് യുപി മുഖ്യമന്ത്രിയുടെ ഈ നിർദേശം.
 
തങ്ങളെല്ലാവരും നിലത്തിരുന്ന്​ശീലിച്ചവരാണ്. അതുകൊണ്ടുതന്നെ പ്രത്യേക ഒരുക്കങ്ങളുടെയൊന്നും ആവശ്യമില്ല. സംസ്ഥാനത്തെ ജനങ്ങൾക്ക്​ നൽകുന്ന ബഹുമാനം തന്നെയാണ്​ മുഖ്യമന്ത്രിയെന്ന നിലക്ക്​ താനും അർഹിക്കുന്നതെന്നും യോഗി ആദിത്യനാഥ്​പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. 
 
കശ്മീരിൽ പാക്ക് സൈന്യം വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത ബിഎസ്എഫ് ജവാൻ പ്രേം സാഗറിന്റെ വീട്ടിൽ കഴിഞ്ഞ മാസം യോഗി സന്ദർശനം നടത്തുന്നതിന് മുൻപ് ഉദ്യോഗസ്ഥർ വീരമൃത്യുവരിച്ച ജവാന്റെ വീട്ടിൽ എസി, സോഫ, കർട്ടനുകൾ, കാർപെറ്റ്, കസേരകൾ എന്നിവ എത്തിക്കുകയും മുഖ്യമന്ത്രിയുടെ സന്ദർശനത്തിനു തൊട്ടുപിന്നാലെ ഇവ തിരികെ കൊണ്ടു പോവുകയും ചെയ്തത് വലിയ വിവാദമായിരുന്നു.
 
കൂടാതെ കഴിഞ്ഞയാഴ്ച യോഗി ആദിത്യനാഥിന്റെ സന്ദർശനത്തിന് മുൻപ് കുളിക്കണമെന്ന് ആവശ്യപ്പെട്ട് കുരിനഗറിൽ ദലിതർക്ക് സോപ്പ് നൽകിയ നടപടിയും വലിയ വിവാദമായി മാ‍റി. മുഖ്യമന്ത്രി എത്തുന്നതിന് മുമ്പ് കുളിച്ചുവൃത്തിയായി എത്തണമെന്ന് നിര്‍ദേശിച്ച് തങ്ങള്‍ക്ക് സോപ്പും ഷാംപുവും നല്‍കിയതായി ദലിതര്‍തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിക്കുകയും ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇവര്‍ ഒരു പ്രത്യേക കള്ളന്മാരാണ്; ഇവരുടെ മോഷണത്തില്‍ ഒരു പ്രത്യേക രീതിയും ഉണ്ട്; ഹൈടെക്ക് കള്ളന്മാര്‍ പിടിയില്‍