ജിയോയ്ക്ക് അടിപതറുന്നു; ഏറ്റവും മികച്ച അണ്‍ലിമിറ്റഡ് ഡാറ്റ/ കോള്‍ ഓഫറുകളുമായി ബിഎസ്എന്‍എല്‍ !
ബിഎസ്എന്‍എല്‍ വീണ്ടും ഞെട്ടിക്കുന്നു
പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് വലിയൊരു ഓഫറുമായി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ രംഗത്ത്. വോയിസ് കോളുകള്‍, വീഡിയോസ്, എസ്എംഎസ്, ഡാറ്റ പ്ലാന്‍ എന്നിവ ഉള്‍പ്പെടുന്ന ഫ്രീഡം പ്ലാനുമായാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്. രാജ്യത്തുടനീളം ഈ ഓഫര്‍ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.
പ്രമോഷണല്‍ അടിസ്ഥാനത്തില്‍ ഈ പ്ലാന്‍ 90 ദിവസത്തേയ്ക്ക് എല്ലാ സര്‍ക്കിളുകളിലും ലഭ്യമാകുമെന്നും ബിഎസ്എന്‍എല്‍ അറിയിച്ചു. നിലവിലുളള എല്ലാ ഉപഭോക്താക്കള്‍ക്കും പുതിയ ആളുകള്‍ക്കും MNP ഉപഭോക്താക്കള്‍ക്കും ഫ്രീഡം പ്ലാന്‍ എടുക്കാന്‍ 136 രൂപയാണ് കമ്പനി ഇടാക്കുക. വൗച്ചര്‍ പ്ലാന്‍ ഉപയോഗിച്ച് ആദ്യത്തെ മാസം റീച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍ എല്ലാ ലോക്കല്‍/എസ്ടിഡി ഓണ്‍-നെറ്റ് ഓഫ്‌നെറ്റ് കോളുകള്‍ക്ക് ഓരോ മിനിറ്റിന് 25പൈസയും അതിനു ശേഷം ഓരോ സെക്കന്‍ഡിനും വോയിസ്/വീഡിയോ കോളിന് 1.3പൈസ എന്ന നിരക്കിലുമാണ് ഈടാക്കുക.
നാഷണല്‍ റോമിങ്ങില്‍ എസ്എംഎസിന് ഹോം സര്‍ക്കിളില്‍ ഒരു മെസേജിന് ഒരു രൂപയും ലോക്കല്‍ എസ്എംഎസിന് 25 പൈസയും എസ്ടിഡി മെസേജിന് 38 പൈസയുമാണ് ഈടാക്കുക. ഈ പ്ലനിന്റെ വാലിഡിറ്റി 730 ദിവസം അതായത് രണ്ട് വര്‍ഷമായിരിക്കുമെന്നും ബിഎസ്എന്‍എല്‍ അറിയിച്ചു.