ജീപ് കോമ്പസിന് വെല്ലുവിളി ഉയര്‍ത്താന്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ ടിആര്‍ഡി സ്‌പോര്‍ടിവൊ !

പുതിയ എസ്‌യുവി പതിപ്പുമായി ടൊയോട്ട ഇന്ത്യയിലേക്ക്

Webdunia
ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (11:02 IST)
ടൊയോട്ട ഫോര്‍ച്യൂണറിന്റെ പുതിയ പതിപ്പ് ഇന്ത്യയിലേക്കെത്തുന്നു. ഫോര്‍ച്യൂണര്‍ ടിആര്‍ഡി സ്‌പോര്‍ടിവൊ എന്ന പേരിലാണ് പുതിയ വാഹനം എത്തുക. സ്റ്റാന്‍ഡേര്‍ഡ് ഫോര്‍ച്യൂണറിലുള്ള ക്രോം ഘടകങ്ങള്‍ക്ക് പകരം ബ്ലാക്ഡ്-ഔട്ട് എക്സ്റ്റീരിയര്‍ ഘടകങ്ങളാണ് ടിആര്‍ഡി സ്‌പോര്‍ടിവൊയില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ അഡീഷണല്‍ ബോഡി കിറ്റും സൈഡ് സ്‌കേര്‍ട്ടുകളും പുതിയ പതിപ്പില്‍ ഉണ്ടായിരിക്കും. 
 
എയര്‍ ഡാമുമായി ചേര്‍ന്ന് നില്‍ക്കുന്ന തരത്തിലാണ് ബമ്പറിന് മേലെ വരെ ഒരുങ്ങുന്ന ബ്ലാക്ഡ്-ഔട്ട് ഫ്രണ്ട് ഗ്രില്‍ നല്‍കിയിട്ടുള്ളത്. ഗ്രില്ലില്‍ ടിആര്‍ഡി ലോഗോയും ബ്ലാക്ഡ്-ഔട്ട് തീം ലഭിച്ച ഫോഗ് ലാമ്പ് ഹൗസിംഗില്‍ പുതിയ സ്‌കേര്‍ട്ടിംഗും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. ഇന്റീരിയറിലും ബ്ലാക്ഡ്-ഔട്ട് തീമിനെ അതേപടി പകര്‍ത്തിയാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ ടിആര്‍ഡി സ്‌പോര്‍ടിവൊ എത്തുക. 
 
പുതിയ മോഡല്‍ ഫ്‌ളോര്‍ മാറ്റുകളും നിരവധി അപ്‌ഗ്രേഡുകളും ഇന്റീരിയറിനെ മനോഹരമാക്കുന്നു. അടിമുടി സ്‌പോര്‍ട്ടി ലൂക്കിലാണ് ഫോര്‍ച്യൂണര്‍ ടിആര്‍ഡി സ്‌പോര്‍ടിവൊ എത്തുക. അതേസമയം, നിലവിലുള്ള 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ തന്നെയാണ് ഈ വാഹനത്തിനും കരുത്തേകുക. 174 bhp കരുത്തും 420 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളാണ് ലഭ്യമാവുന്നത്.
 
ഏകദേശം 31.43 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലായിരിക്കും ടൊയോട്ട ഫോര്‍ച്യൂണര്‍ ടിആര്‍ഡി സ്‌പോര്‍ടിവൊ 2WD എടി അവതരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുതിയ ബോഡിക്കിറ്റുമായി അണിഞ്ഞൊരുങ്ങി നിരത്തിലേക്കെത്തുന്ന ഫോര്‍ച്യൂണര്‍ ടിആര്‍ഡി സ്‌പോര്‍ടിവൊ ഫോര്‍ഡ് എന്‍ഡവര്‍, ജീപ് കോമ്പസ്, ഇസുസു MU-X എന്നീ മോഡലുകളോടായിരിക്കും മത്സരിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ശാസ്തമംഗലം വാര്‍ഡില്‍ മുന്‍ ഡിജിപിയായ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖ വിജയിച്ചു

ജനസംഖ്യ കൂട്ടാന്‍ വേറെ വഴിയില്ല; ഗര്‍ഭനിരോധന ഉറകള്‍ക്ക് നികുതി ഏര്‍പ്പെടുത്തി ചൈന

Local Body Elections Result 2025 LIVE: കെസി വേണുഗോപാലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം

Local Body Elections Result 2025 LIVE: നഗരസഭകളില്‍ യുഡിഎഫ് മുന്നില്‍, നാലിടങ്ങളില്‍ ലീഡ്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വലംകൈ ഫെന്നി നൈനാന്‍ തോറ്റു

അടുത്ത ലേഖനം
Show comments