Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രീമിയം ഹാച്ച് ശ്രേണിയിലെ ആധിപത്യം തുടരാന്‍ മാരുതി ബലെനോ ആല്‍ഫ ഓട്ടോമാറ്റിക് !

മാരുതി ബലെനോ ആല്‍ഫ ഓട്ടോമാറ്റിക് ഇന്ത്യയില്‍

Maruti Suzuki
, ശനി, 22 ജൂലൈ 2017 (16:47 IST)
മാരുതി സുസൂക്കി ബലെനോ ആല്‍ഫയുടെ ഓട്ടോമാറ്റിക്ക് പതിപ്പ് ഇന്ത്യയില്‍ പുറത്തിറങ്ങി. കണ്‍ടിന്യുവസ് വേരിയബിള്‍ ട്രാന്‍സ്മിഷനോട് (CVT) കൂടിയാണ് ഈ ടോപ് വേരിയന്റ് വിപണിയിലേക്കെത്തുന്നത്. 8.34 ലക്ഷം രൂപയാണ് ഈ ഹാച്ചിന്റെ ഷോറൂം വില.    
 
എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, പ്രൊജക്ട്രര്‍ ഹെഡ്‌ലാമ്പുകള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ, ആപ്പിള്‍ കാര്‍പ്ലേ, മിറര്‍ലിങ്ക് കണക്ടിവിറ്റിയുള്ള സ്മാര്‍ട്ട്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ ഈ ഹാച്ചില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 
പവര്‍ വിന്‍ഡോസ്, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, ക്ലൈമറ്റ് കണ്‍ട്രോള്‍, സ്റ്റീയറിംഗ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോള്‍സ്, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, ലെതര്‍ റാപ്പ്ഡ് സ്റ്റീയറിംഗ് വീല്‍, കീലെസ് എന്‍ട്രി, അലോയ് വീലുകള്‍ എന്നിങ്ങനെയുള്ള സവിശേഷതകളും ആല്‍ഫയില്‍ ഉണ്ടായിരിക്കും.
 
74.02 ബി‌എച്ച്പി കരുത്തും 190 എന്‍‌എം ടോര്‍ക്കും സൃഷ്ടിക്കുന്ന 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലാണ് ബലെനോ ആല്‍ഫ ഓട്ടോമാറ്റിക് പതിപ്പ് എത്തുന്നത്. പ്രീമിയം നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴി വില്‍പനയ്ക്കെത്തുന്ന ബലെനോയില്‍, അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് പതിപ്പും ലഭ്യമാണ്.
 
27 കിലോമീറ്ററാണ് ബലെനോ ആല്‍ഫയില്‍ മാരുതി സുസൂക്കി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ഇതുവരെ രണ്ടു ലക്ഷത്തിലധികം ബലെനോകളെയാണ് മാരുതി ഇന്ത്യയില്‍ വിറ്റഴിച്ചത്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ വില്‍ക്കപ്പെട്ട ബലെനോകളില്‍ 11 ശതമാനം ഓട്ടോമാറ്റിക് വേരിയന്റുകളുമാണെന്നതും ശ്രദ്ധേയമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുനന്ദ പുഷ്കര്‍ മരിച്ചുകിടന്ന മുറി അടച്ചിടുന്നത് വന്‍ നഷ്ടം, കട്ടിലും ബെഡും മാറ്റാന്‍ അനുമതി