വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൊന്നണ് ആസ്സാം. ഈ സംസ്ഥാനത്തിലെ സാധാരണ ഒരു ഗ്രാമം മാത്രമാണ് ജതിന്ഗ. കറുത്തവാവ് ദിനങ്ങളില്‍ ഒഴിച്ച്. കാരണം അന്ന് ഈ ഗ്രാമത്തിനു മുകളില്‍ കൂടി പോകുന്ന പക്ഷികള്‍ ഒരുകാരണവുമില്ലാതെ ചത്തുവീഴും! സെപ്റ്റംബറിലും ഒക്ടോബറിലുമുള്ള കറുത്തവാവ് ദിനങ്ങളിലാണ് ഈ ഗ്രാമത്തില്‍ പക്ഷികള്‍ കൂട്ട ആത്മഹത്യ നടത്തുന്നത്. ആസ്സാമിലെ ഡിമാ ഹസാവോ ജില്ലയിലാണ് ജതിന്ഗ ഗ്രാമം.
വൈകീട്ട് 6നും 9.30 നുമിടക്കാണ് ഇത് കൂടുതലായും സംഭവിക്കുന്നത്. ഇതിന് പല ശാസ്ത്രീയ കാരണങ്ങളും പറയാറുണ്ടെങ്കിലും കാലങ്ങളായി ഇവിറ്റെ സ്ഥിരമായി ഇതുതന്നെ സംഭവിക്കുന്നതിന് യാതൊരു മറുപടിയും മറ്റുള്‍ലവര്‍ക്ക് പറയാനില്ല. മണ്‍സൂണിലെ മഞ്ഞില്‍ ദിശാബോധം നഷ്ടപ്പെട്ട പക്ഷികള്‍ ഗ്രാമത്തില്‍ കാണുന്ന പ്രകാശം ലക്ഷ്യമാക്കി പറക്കുമ്പോള്‍ മതിലുകളിലും മരങ്ങളിലും ശക്തിയായി വന്നിടിക്കുന്നതാണ് മരണത്തിനു കാരണമെന്നാണ് ശാസ്ത്രീയമായി ഇതിനു നല്‍കുന്ന വിശദീകരണം.
എന്നാല്‍ ഗ്രാമവാസികള്‍ ഇത് അപ്പാടെ വിഴുങ്ങുന്നില്ല. കാരണം കാലങ്ങളയി ഇത് സ്ഥിരം സംഭവിക്കുന്നതാണെന്നാണ് ഇവര്‍ പറയുന്നത്. ഉയരമുള്ള കെട്ടിടങ്ങള്‍ ഉണ്ടാകുന്നതിനു മുമ്പും പക്ഷികള്‍ ഇത്തരത്തില്‍ ചത്തു വിഴാറുണ്ടായിരുന്നു എന്നാണ് ഗ്രാമീണര്‍ പറയുന്നത്. അവരുടെ ഈ ചോദ്യത്തിന് മറുപടി നല്‍കാന്‍ ആര്‍ക്കും ഇന്നേവരെ കഴിഞ്ഞിട്ടില്ല. അതിനാല്‍ ഗ്രാമത്തില്‍ കുടികൊള്ളുന്ന പ്രേതാത്മാക്കളാണ് ഇതിനു കാരണമെന്നു വര്‍ഷങ്ങളായി സ്ഥലവാസികള്‍ വിശ്വസിച്ചു പോരുന്നു.