Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ ഐസ്ക്രീം പ്രമേഹരോഗികള്‍ക്കും കഴിക്കാം!

Diabetes
, വെള്ളി, 24 മെയ് 2019 (16:28 IST)
വേനല്‍ അതിന്‍റെ പാരമ്യത്തില്‍ നില്‍ക്കുമ്പോള്‍ ഐസ്ക്രീം കഴിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്? എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണെങ്കിലും പ്രമേഹഭീതി മൂലം ഐസ്ക്രീമിനെ പലരും ഒഴിവാക്കി നിര്‍ത്തേണ്ടിവരുന്നു. 
 
പ്രമേഹരോഗികള്‍ മധുരമുള്ള പദാര്‍ത്ഥങ്ങളെ പരമാവധി അകറ്റി നിര്‍ത്തുമ്പോള്‍, ആഗ്രഹമുണ്ടെങ്കിലും ഐസ് ക്രീം അവര്‍ക്ക് കഴിക്കാന്‍ കഴിയാത്ത ഒന്നായി മാറുന്നു. എന്നാല്‍ ഈ കൊടും ചൂടില്‍ പ്രമേഹത്തിന്‍റെ പേരില്‍ അവര്‍ക്ക് ഐസ്ക്രീം കഴിക്കാന്‍ കഴിയാതെ അവരുന്ന അവസ്ഥയെ മറികടക്കാന്‍ എന്താണൊരു മാര്‍ഗം?
 
എങ്കില്‍ നമുക്ക് ഷുഗര്‍ ഫ്രീ ആയ ഐസ് ക്രീം എങ്ങനെ ഉണ്ടാക്കാന്‍ കഴിയുമെന്ന് നോക്കാം. 
 
സ്ട്രോബറി - വാഴപ്പഴം - യോഗര്‍ട്ട് ഐസ്ക്രീം
 
ഐസ്ക്രീം ഉണ്ടാക്കാന്‍ ആവശ്യമുള്ള കാര്യങ്ങള്‍:
 
സ്ട്രോബറി - 6
വാഴപ്പഴം - 10 എണ്ണം
മിക്സഡ് സീഡ്സ് - 1 ടേബിള്‍ സ്പൂണ്‍
(പം‌പ്കിന്‍ സീഡും ഫ്ലാക്സ് സീഡും രക്തത്തിലെ പഞ്ചസാര ലെവല്‍ കുറയ്ക്കാന്‍ സഹായിക്കും)
വാല്‍നട്സ് - ഒരു ടേബിള്‍ സ്പൂണ്‍
യോഗര്‍ട്ട് - 5 കപ്പ്
തേന്‍ - 6 ടീസ്പൂണ്‍
പ്ലാസ്റ്റിക് ഗ്ലാസുകള്‍ - 6 എണ്ണം
 
ഉണ്ടാക്കുന്ന വിധം
 
പഴങ്ങളും സീഡ്സും വാല്‍നട്സും അല്‍പ്പം വെള്ളം ചേര്‍ത്ത് ചെറുതായി മിക്സിയില്‍ അടിച്ചെടുക്കുക. പൂര്‍ണമായും അരയരുത്, ചെറിയ തരിയായി വേണം പുറത്തെടുക്കാന്‍. ഗ്ലാസിന്‍റെ പകുതിയോളം യോഗര്‍ട്ട് നിറയ്ക്കുക. അതിന് ശേഷം ഒരു ടീസ്പൂണ്‍ തേന്‍ ഒഴിക്കുക. അതിന് മുകളിലായി മിക്സിയില്‍ അടിച്ചെടുത്ത മിശ്രിതം ഒഴിക്കുക. 
 
അതിന് ശേഷം ഇതെല്ലാം നന്നായി മിക്സ് ചെയ്യുക. ശേഷം ഒരു ഫോയില്‍ പേപ്പര്‍ ഉപയോഗിച്ച് ക്ലാസ് നന്നായി കവര്‍ ചെയ്യുക. പിന്നീട് ഗ്ലാസ് ഫ്രീസറില്‍ വച്ച് തണുപ്പിക്കുക. പ്രകൃതിദത്തമായ മധുരമല്ലാതെ കൃത്രിമമായി മധുരം ചേര്‍ത്തിട്ടില്ലാത്ത ഈ ഐസ്ക്രീം പ്രമേഹ രോഗികള്‍ക്ക് മിതമായ രീതിയില്‍ കഴിക്കാവുന്നതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യൗവ്വനം നിലനിർത്താൻ എള്ളെണ്ണ, ചെയ്യേണ്ടത് ഇത്രമാത്രം !