ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പിന്നീട് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം.

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 24 നവം‌ബര്‍ 2025 (15:51 IST)
നിങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണെങ്കില്‍ നിങ്ങള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പിന്നീട് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യുന്നതിന് മുമ്പ് നിങ്ങള്‍ക്ക് എന്തെങ്കിലും പെയ്‌മെന്റ് ചെയ്തപ്പോള്‍ ലഭിച്ചിട്ടുള്ള ഏതെങ്കിലും റിവാര്‍ഡുകള്‍ റെഡീം ചെയ്യാന്‍ ഉണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കില്‍ അവ റെഡീം ചെയ്തതിനുശേഷം ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ ആപ്ലിക്കേഷന്‍ നല്‍കുക. 
 
അല്ലെങ്കില്‍ റിവാര്‍ഡുകള്‍ പാഴായി പോകും. അടുത്തതായി ശ്രദ്ധിക്കേണ്ടത് നിങ്ങള്‍ ദീര്‍ഘകാലമായി ഉപയോഗിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് ആണെങ്കില്‍ അതിന് നിങ്ങള്‍ അടയ്‌ക്കേണ്ട ബില്ലുകള്‍ എല്ലാം കൃത്യമായി അടച്ചതിനുശേഷം മാത്രം ക്ലോസ് ചെയ്യാന്‍ തയ്യാറാവുക. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാനാവില്ല. നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യുന്ന വിവരം ബാങ്കില്‍ അറിയിക്കുന്നതിനുമുമ്പ് ക്രെഡിറ്റ് കാര്‍ഡ് വഴി മറ്റെന്തെങ്കിലും ഓട്ടോമാറ്റിക് പെയ്‌മെന്റുകള്‍ നടത്തിയിരുന്നെങ്കില്‍ അത് ആദ്യം നിര്‍ത്തലാക്കുക. 
 
ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്തു എന്ന് കരുതി അത്തരം ഓട്ടോമാറ്റിക് പെയ്‌മെന്റ് ഓട്ടോമാറ്റിക്കായി സ്റ്റോപ്പ് ആവില്ല. കറക്റ്റ് ആയിട്ട് ബില്ലടയ്ക്കുന്ന ദീര്‍ഘകാലമായി ഉപയോഗിക്കുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ ആണെങ്കില്‍ നിങ്ങള്‍ക്ക് നല്ല ക്രെഡിറ്റ് സ്‌കോര്‍ പ്രദാനം ചെയ്യും. അതുകൊണ്ടുതന്നെ എപ്പോഴും പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ ക്ലോസ് ചെയ്യാന്‍ ശ്രദ്ധിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ആ മുഖ്യമന്ത്രി കസേര ഇങ്ങ് തന്നേക്ക്, ശിവകുമാറിനായി എംഎൽഎമാരുടെ മൂന്നാമത്തെ സംഘം ഡൽഹിയിൽ

ഷെയ്ഖ് ഹസീനയെ വിട്ട് നൽകണം, ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

അടുത്ത ലേഖനം
Show comments