ആ മുഖ്യമന്ത്രി കസേര ഇങ്ങ് തന്നേക്ക്, ശിവകുമാറിനായി എംഎൽഎമാരുടെ മൂന്നാമത്തെ സംഘം ഡൽഹിയിൽ

അഭിറാം മനോഹർ
തിങ്കള്‍, 24 നവം‌ബര്‍ 2025 (13:24 IST)
കര്‍ണാടകയില്‍ മുഖ്യമന്ത്രി പദവിക്ക് വേണ്ടിയുള്ള അധികാര വടംവലി രൂക്ഷമായതോടെ ഹൈക്കമാന്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി ഡി കെ ശിവകുമാറിനെ അനുകൂലിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ മൂന്നാം സംഘം ഡല്‍ഹിയില്‍. മുഖ്യമന്ത്രി പദവി സിദ്ധാരാമയ്യയില്‍ നിന്ന് ഡികെ ശിവകുമാറിന് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സംഘം ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്.
 
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി അടിയന്തിര കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ട് എട്ടോളം നിയമസഭാംഗങ്ങള്‍ രാത്രി തലസ്ഥാനത്തെത്തിയതായി ഇന്ത്യ ടുഡെയാണ് റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണകാലാവധിയുടെ പകുതി പിന്നിട്ട സാഹചര്യത്തിലാണ് അധികാര പങ്കിടല്‍ ഫോര്‍മുല നടപ്പിലാക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ഇതേ ആവശ്യവുമായി കഴിഞ്ഞയാഴ്ച എംഎല്‍എമാരുടെ 2 സംഘങ്ങള്‍ ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡിനെ കണ്ടിരുന്നു.
 
2023 മെയ് മാസത്തില്‍ സിദ്ധാരമയ്യ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍ രണ്ടര വര്‍ഷത്തിന് ശേഷം പദവി ശിവകുമാറിന് കൈമാറ്റം ചെയ്യാമെന്ന് പാര്‍ട്ടി നേതൃത്വം വാഗ്ദാനം ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്. ഈ വാഗ്ദാനം പാലിക്കണമെന്നാണ് ശിവകുമാര്‍ പക്ഷത്തിന്റെ ആവശ്യം. അതേസമയം നേതൃമാറ്റം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായുള്ള വാര്‍ത്തകള്‍ സിദ്ധാരാമയയ്യും ശിവകുമാറും തള്ളികളഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷെയ്ഖ് ഹസീനയെ വിട്ട് നൽകണം, ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ വധിച്ചെന്ന് ഇസ്രയേല്‍

സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

ശബരിമല സ്വര്‍ണക്കൊള്ള: റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി ഇന്ന് അപേക്ഷ നല്‍കും

അടുത്ത ലേഖനം
Show comments