ഡിജിറ്റല്‍ ക്യാമറ വാങ്ങാന്‍ ഒരുങ്ങുന്നവരേ.... ഒരു നിമിഷം ഇതൊന്ന് ശ്രദ്ധിക്കൂ !
ഡിജിറ്റല്‍ ക്യാമറ വാങ്ങുമ്പോള്‍
ഒരു ഡിജിറ്റല്‍ ക്യാമറ വാങ്ങുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം ? വിപണിയില്‍ നിരവധി രൂപത്തില്‍, നിറത്തില്‍ ക്യാമറകള്‍ ലഭ്യമാണ്. എന്ത്, ഏത് വാങ്ങണമെന്ന തീരുമാനത്തിലെത്താന്‍ അല്പം പ്രയാസം തോന്നുന്നില്ലെ? എന്താണ് ക്യാമറയുടെ മെഗാപിക്സല്‍? എങ്കില്‍ എല്ലാം അല്പമെങ്കിലും അറിഞ്ഞാവാം ഒരു ക്യാമറ വാങ്ങുന്നത്.
ചെറിയ, കൈപിടിയില്‍ ഒതുക്കാവുന്ന ക്യാമറകള്‍ ഏറെ മനോഹരമായിരിക്കും. ഒട്ടുമിക്ക ക്യാമറകളിലും 10 എക്സ് സൂമും എക്സ്റ്റേര്‍ണല്‍ ഫ്ലാസും ഉണ്ടായിരിക്കും. ഈ രണ്ട് സംവിധാനവും എല്ലാ ക്യാമറയ്ക്കും ഉണ്ടാകുമെന്ന് അര്‍ത്ഥം
ക്യാമറയെ കുറിച്ച് പറയുമ്പോള്‍ കേള്‍ക്കുന്ന ഒരു വാക്കാണ് മെഗാപിക്സല്‍. എല്ലാ കമ്പനികളുടെയും ഉല്‍പ്പന്നങ്ങള്‍ പരസ്യം ചെയ്യുന്നത് ഈ മെഗാപിക്സലിന്‍റെ പേരിലാണ്. ചെറിയ ചിത്രത്തിനായി മെഗാപിക്സല്‍ വര്‍ധിപ്പിച്ചാല്‍ ചിത്രത്തിന്‍റെ ഗുണം കുറയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
നിലവിലെ വിപണിയില്‍ ലഭ്യമായ ക്യാമറകളില്‍ 1.3 മുതല്‍ 12 വരെയുള്ള മെഗാപിക്സല്‍ സംവിധാനമാണ് ഉപയോഗിക്കുന്നത്. ഇതില്‍ ഏത് വാങ്ങും? 8x10, അതിന് മുകളിലോ സൈസിലുള്ള മികവാര്‍ന്ന ചിത്രം ലഭിക്കണമെങ്കില്‍ ചുരുങ്ങിയത് മൂന്ന് മെഗാപിക്സല്‍ ക്യാമറയെങ്കിലും വേണം.
ചില ചിത്രങ്ങള്‍ കഴിവിന്‍റെ പരമാവധി ക്ലോസായി എടുത്ത് കാണാം, ഇത്തരം ചിത്രങ്ങള്‍ക്ക് നല്ല വ്യക്തതയും ഉണ്ടാകാറാണ്ട്. എന്താണ് ഇതിന് പിന്നിലെ രഹസ്യം. രഹസ്യം മറ്റൊന്നുമല്ല, ഒപ്റ്റിക്കല്‍ സൂം സംവിധാനമുള്ള ക്യാമറകള്‍ കൊണ്ടാണ് ഇത്തരം ചിത്രങ്ങള്‍ പകര്‍ത്തുന്നത്. ഒപ്റ്റിക്കല്‍/ഡിജിറ്റല്‍ സൂം സംവിധാനമുള്ള ക്യാമറകള്‍ ഇന്ന് ഫോട്ടോഗ്രാഫി മേഖലക്ക് ഏറെ സുപരിചിതമാണ്.
ഡിജിറ്റല്‍ സൂം ഒരിക്കലും ഫോക്കല്‍ ലെങ്തിന് മാറ്റം വരുത്തുന്നില്ല. ഡിജിറ്റല്‍ ക്യാമറകളുടെ മറ്റൊരു പ്രധാന പരാതിയാണ് ബാറ്ററി ലൈഫ്. ഇത്തരം ക്യാമറകള്‍ ബാറ്ററി തീനികളാണെന്നാണ് പറയപ്പെടാറ്. ഇതിനാല്‍ തന്നെ ക്യാമറ വാങ്ങുമ്പോള്‍ റീചാര്‍ജ് ബാറ്ററി ഉപയോഗിക്കാന്‍ സാധിക്കുന്ന ക്യാമറ തന്നെ വാങ്ങുക. ക്യാമറയുടെ ബാറ്ററി ലൈഫ് സംബന്ധിച്ച് ക്യാമറയുടെ റിവ്യൂവില്‍ വ്യക്തമാക്കിയിട്ടുണ്ടാകും, ക്യാമറ വാങ്ങുമ്പോള്‍ അതെല്ലാം വായിച്ച് മനസ്സിലാക്കുന്നത് നല്ലതായിരിക്കും. നല്ലൊരു ക്യാമറ ഉപയോഗിച്ച് ഒറ്റ ചാര്‍ജിങില്‍ ചുരുങ്ങിയത് 100 ഫോട്ടോകളെങ്കിലും എടുക്കാനാകും.
ക്യാമറ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് മെമ്മറി കാര്‍ഡ്. ഡിജിറ്റല്‍ ക്യാമറകള്‍ എല്ലാം മെമ്മറി കാര്‍ഡുകള്‍ കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. കോംപാക്ട് ഫ്ലാസ് മെമ്മറി കാര്‍ഡുകള്‍ ഇന്ന് ജനപ്രിയമാണ്. ഇത്തരം കാര്‍ഡുകള്‍ ഉപയോഗിച്ച് കൂടുതല്‍ കാലം നിരവധി ചിത്രങ്ങള്‍ സൂക്ഷിക്കാനാകുമെന്നതാണ് പ്രത്യേകത. ഏകദേശം 16 എം ബി മുതല്‍ 32 ജി ബി വരെ സ്റ്റോറേജുള്ള കോംപാക് ഫ്ലാസ് മെമ്മറി കാര്‍ഡുകളാല്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ക്യാമറകള്‍ ലഭ്യമാണ്.
ചുരുക്കത്തില്‍, കൂടുതല്‍ വിലകൊടുത്തത് കൊണ്ടോ, അല്ലെങ്കില്‍ ഏറ്റവും ജനപ്രിയമായത് വാങ്ങിയത് കൊണ്ടോ ക്യാമറ നന്നാകില്ല. നിങ്ങള്‍ക്ക് ക്യാമറ കൊണ്ട് എന്ത് ആവശ്യമാണ് നിറവേറ്റാനുള്ളത്, അതിന് അനുസൃതമായ ക്യാമറ വാങ്ങുക, അതായിരിക്കും ഏറ്റവും നല്ലത്.