198 രൂപയ്ക്ക് 28 ജിബി ഡാറ്റ !; തകര്‍പ്പന്‍ ഓഫറുമായി എയര്‍ടെല്‍ - വാലിഡിറ്റിയോ ?

198 രൂപയുടെ കിടിലന്‍ ഓഫറുമായി എയര്‍ടെല്‍

ശനി, 25 നവം‌ബര്‍ 2017 (17:38 IST)
മറ്റൊരു കിടിലന്‍ ഓഫറുമായി എയര്‍ടെല്‍. പ്രതിദിനം ഒരു ജിബി ഡാറ്റ ലഭിക്കുന്ന ഓഫറാണ് ഇപ്പോള്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 198 രൂപയ്ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക. 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭ്യമാകുന്ന ഈ ഓഫറില്‍ സൗജന്യ കോള്‍ ലഭിക്കില്ലെന്നും പകരം മിനിറ്റിന് 30 പൈസ നിരക്കില്‍ വിളിക്കാന്‍ സാധിക്കുമെന്നും കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
അതേസമയം 199 രൂപയുടെ ഓഫറില്‍ 28 ദിവസത്തേക്ക് ഒരു ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും ലഭിക്കുമെന്നും കമ്പനി അറിയിച്ചു. ഈ ഓഫറില്‍ 1 ജിബി ഡാറ്റ മാത്രമേ 28 ദിവസത്തേക്ക് ഉപയോഗിക്കാന്‍ സാധിക്കൂ. തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് മാത്രമേ 198 രൂപയുടെ ഓഫര്‍ ലഭ്യമാകൂയെന്നും ‘ബെസ്റ്റ് ഓഫേഴ്‌സ് ഫോര്‍ യു’ എന്ന വിഭാഗത്തില്‍ ഇതു കാണാന്‍ സൗകര്യമുണ്ടെന്നും കമ്പനി അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ലോകസുന്ദരി മാത്രമല്ല, കിടിലന്‍ നര്‍ത്തകി കൂടിയാണ് മാനുഷി ഛില്ലര്‍ - ഡാൻസ് വൈറലാകുന്നു