നമ്മളില്‍ പലര്‍ക്കും വളരെ പേടിയുള്ള ഒരു പ്രതിഭാസമാണ് ഇടിമിന്നല്‍. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങിയ കാലം മുതല്‍ നാം കേള്‍ക്കുന്ന ഒന്നാണ് ഇടിമിന്നലുണ്ടാകുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത് എന്നത്. ഇതില്‍ എന്തെങ്കിലും കാര്യമുണ്ടോ?
'ഇല്ല' എന്നതാണ് ഉത്തരം. ഇടിമിന്നലും മൊബൈല്‍ ഫോണും തമ്മില്‍ യാതൊരു ബന്ധവുമില്ല. മിന്നല്‍ ഉണ്ടാകുന്ന സമയത്ത് മൊബൈലില്‍ സംസാരിച്ചത് കൊണ്ടോ മൊബൈല്‍ ഉപയോഗിച്ചതുകൊണ്ടോ നമുക്കോ ഉപയോഗിക്കുന്ന ഉപകരണത്തിനോ ഒന്നും സംഭവിക്കില്ല. നമ്മുടെ കൈയ്യിലുള്ള മൊബൈല്‍ ഫോണ്‍ ഒരു ലോപവര്‍ വൈദ്യുത കാന്തിക ഉപകരണമാണ്. വൈദ്യുത കാന്തിക തരംഗം ആണെങ്കിലും അതിനെ മിന്നല്‍ പിടിക്കുമെന്ന് തെറ്റിദ്ധരിക്കേണ്ട. നമ്മള്‍ കാണുന്ന പ്രകാശം പോലും വൈദ്യുത കാന്തിക തരംഗമാണ്. മൊബൈല്‍ ഫോണില്‍ നിന്നു പുറപ്പെടുന്ന തരംഗത്തിനു മിന്നലിനെ ആകര്‍ഷിക്കാനുള്ള കഴിവൊന്നുമില്ല.