Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു ഫോണ്‍ കോളിനിടയില്‍ നിങ്ങള്‍ ഇത്തരത്തിലുള്ള ശബ്ദം കേള്‍ക്കാറുണ്ടോ? എങ്കില്‍ നിങ്ങളുടെ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയാണ്

Phone Call Recording

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 19 ഫെബ്രുവരി 2025 (18:01 IST)
ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത് സ്മാര്‍ട്ട്ഫോണുകള്‍ നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. ഇത് നമ്മുടെ പല ജോലികളും എളുപ്പമാക്കുന്നു. എന്നാല്‍ സ്മാര്‍ട്ട്‌ഫോണുകളിലെ പല ആപ്പുകളും ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യാറുണ്ട്. കോള്‍ റെക്കോര്‍ഡിംഗ് പല കാര്യങ്ങള്‍ക്കും ഉപയോഗപ്രദമാകും. പക്ഷേ ഇത് നിങ്ങളുടെ സ്വകാര്യതയ്ക്ക് ഭീഷണിയുയര്‍ത്താം. നിങ്ങളുടെ അറിവില്ലാതെ ആരെങ്കിലും നിങ്ങളുടെ കോള്‍ റെക്കോര്‍ഡ് ചെയ്താല്‍, ഭാവിയില്‍ അവര്‍ക്ക് ആ വിവരം ദുരുപയോഗം ചെയ്യാനും സാധിക്കും എന്ന കാര്യം ഓര്‍ക്കുക. 
 
അതിനായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം. നിങ്ങളുടെ കോള്‍ റെക്കോര്‍ഡ് ചെയ്യുകയാണോയെന്ന് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ അറിയാന്‍ സാധിക്കും. ഒരു കോളിനിടയില്‍, 'ഈ കോള്‍ റെക്കോര്‍ഡ് ചെയ്തേക്കാം' എന്ന് പറയുന്ന ഒരു ശബ്ദം നിങ്ങള്‍ കേള്‍ക്കുന്നുവെങ്കില്‍, അതിനര്‍ത്ഥം മറ്റേയാള്‍ നിങ്ങളുടെ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നു എന്നാണ്. അതുപോലെ തന്നെ ഒരു ഫോണ്‍ കോളിനിടെ പെട്ടെന്നുള്ള ബീപ്പ് ശബ്ദം നിങ്ങളുടെ സംഭാഷണം റെക്കോര്‍ഡ് ചെയ്യപ്പെടുന്നു എന്നതിന്റെ സൂചനയായിരിക്കാം. കോളിനിടയില്‍ ഈ ശബ്ദം ഇടയ്ക്കിടെ കേള്‍ക്കുകയാണെങ്കില്‍ ഉറപ്പായും നിങ്ങളുടെ കോള്‍ റെക്കോര്‍ഡ് ചെയ്യുകയാണ്. 
 
കൂടാതെ ഡയല്‍ ചെയ്ത ഉടനെയോ കോള്‍ കണക്റ്റ് ചെയ്തയുടനെയോ നിങ്ങള്‍ ഒരു നീണ്ട ബീപ്പ് കേള്‍ക്കുകയാണെങ്കില്‍, അത് കോള്‍ റെക്കോര്‍ഡുചെയ്യുന്നതിന്റെ സൂചനയായിരിക്കാം. ഈ ശബ്ദം കേട്ടാല്‍ എപ്പോഴും ജാഗ്രത പാലിക്കുന്നത് സുരക്ഷിതമാണ്. ഇതില്‍ നിന്നും സുരക്ഷിതരായിരിക്കാല്‍ വലിയ രഹസ്യങ്ങളോ മറ്റു പ്രധാനപ്പെട്ട വിവരങ്ങളോ ഫോണ്‍ സംഭാഷണത്തിലൂടെ പങ്കുവയ്ക്കാതിരിക്കുകയാണ് ഉചിതം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭര്‍തൃമാതാവിനെ കൊല്ലാന്‍ വിഷം നല്‍കണമെന്ന യുവതിയുടെ അപേക്ഷ കേട്ട് ഞെട്ടി ഡോക്ടര്‍; കേസെടുത്ത് പോലീസ്