Select Your Language

Notifications

webdunia
webdunia
webdunia
Monday, 21 April 2025
webdunia

വാട്ട്സ്ആപ്പ് മുതല്‍ ഇന്‍സ്റ്റാഗ്രാം വരെ: ബാറ്ററി കളയുന്ന 10 സ്മാര്‍ട്ട്ഫോണ്‍ ആപ്പുകള്‍ ഇവ

Phone Battery Usage Tips

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 3 ഫെബ്രുവരി 2025 (19:18 IST)
സ്മാര്‍ട്ട്ഫോണുകളിലെ പെട്ടെന്നുള്ള ബാറ്ററി ചോര്‍ച്ചയ്ക്ക് ചില ആപ്പുകളാണ് കാരണമാകാറുണ്ട്. ഇന്ന് മിക്കവാറും എല്ലാവരുടെയും സ്മാര്‍ട്ട്ഫോണുകളിലും ഉണ്ട്. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ബാറ്ററിയുടെ ആയുസ്സ് കുറയുമെന്നാണ് പലരും പരാതിപ്പെടുന്നത്. പൂര്‍ണ്ണമായി ചാര്‍ജ് ചെയ്ത ബാറ്ററി വെറും 30 മിനിറ്റിനുള്ളില്‍ പകുതിയായി കുറയുമെന്നും ചിലര്‍ പറയുന്നു. 
 
ഇടയ്ക്കിടെ ബാറ്ററി ചാര്‍ജ് തീരുന്നത് ഫോണിനുണ്ടാകുന്ന തകരാറുമാത്രമല്ല. സ്മാര്‍ട്ട്ഫോണ്‍ ബാറ്ററി ചോര്‍ച്ചയ്ക്ക് നിരവധി ഘടകങ്ങള്‍ കാരണമാകും. ഫിറ്റ്നസ് ട്രാക്കറുകള്‍, സോഷ്യല്‍ മീഡിയ, ഡേറ്റിംഗ് ആപ്പുകള്‍ എന്നിവ പോലുള്ള ആപ്പുകള്‍ സജീവമായി ഉപയോഗത്തിലല്ലെങ്കില്‍പ്പോലും കാര്യമായ ബാറ്ററി പവര്‍ ഉപയോഗിക്കുന്നതായി പറയപ്പെടുന്നു. ഫിറ്റ്ബിറ്റ്, ഊബര്‍ , സ്‌കൈപ്പ്, ഫേസ്ബുക്, എയര്‍ ബിന്‍ബി, ഇന്‍സ്റ്റാഗ്രാം , ടിന്‍ഡര്‍, ബംബിള്‍, സ്‌നാപ്ചാറ്റ്, വാട്‌സപ്പ് എന്നിവയാണ് യഥാക്രമം ബാറ്ററി ചാര്‍ജ് നഷ്ടപ്പെടുത്തുന്ന ആപ്പുകള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാഹന നികുതി: ഒറ്റതവണ നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ മാര്‍ച്ച് 31 വരെ