Select Your Language

Notifications

webdunia
webdunia
webdunia
webdunia

22കാരി ബസ്സില്‍ പ്രസവിച്ചു,വനിത ബസ് കണ്ടക്ടറുടെ സമയോചിതമായ ഇടപെടല്‍

22കാരി ബസ്സില്‍ പ്രസവിച്ചു,വനിത ബസ് കണ്ടക്ടറുടെ സമയോചിതമായ ഇടപെടല്‍

കെ ആര്‍ അനൂപ്

, ബുധന്‍, 17 മെയ് 2023 (12:48 IST)
ബസ് യാത്രക്കിടയില്‍ യുവതി പ്രസവിച്ചു. ബാംഗ്ലൂരില്‍ നിന്ന് ചിക്കമംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയാണ് 22 കാരിനായ ഫാത്തിമ പ്രസവിച്ചത്. ബസ്സിലെ യാത്ര തുടരുകേ പ്രസവവേദന ആരംഭിച്ചു. യാത്രക്കാരും ബസ് ജീവനക്കാരും എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന നിമിഷം ആയിരുന്നു അത്. പിന്നൊന്നും ആലോചിക്കാതെ വനിത ബസ് കണ്ടക്ടര്‍ മുന്നിട്ടിറങ്ങി. ആദ്യം ഡ്രൈവറിനോട് ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടു.
 
ബസ്സിലുള്ള പുരുഷ യാത്രക്കാരോട് പുറത്തേക്ക് ഇറങ്ങി നില്‍ക്കാന്‍ കണ്ടക്ടര്‍ നിര്‍ദ്ദേശിച്ചു. വനിതാ കണ്ടക്ടറുടെ സഹായത്തോടെ ഫാത്തിമ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഈ സമയത്തിനുള്ളില്‍ ബസ് ഡ്രൈവര്‍ ആംബുലന്‍സിനെ വിളിച്ചിരുന്നു. ആംബുലന്‍സ് എത്തുമ്പോഴേക്കും ഫാത്തിമ പ്രസവിച്ചിരുന്നു. തുടര്‍ന്ന് ഫാത്തിമയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. കണ്ടക്ടറായ വസന്തമ്മയുടെ സമയോചിതമായ ഇടപെടലിനെ പ്രശംസിച്ച് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് എംഡിയും എത്തി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

WhatsApp: വാട്‌സ്ആപ്പ് ചാറ്റ് ലോക്ക് ചെയ്തു വെക്കാം, ചാറ്റ് ലോക്ക് ഫീച്ചറിനെ കുറിച്ച് അറിയേണ്ടത്