മമ്മൂക്കാ... ഇത് പൊളിച്ചു!

മമ്മൂട്ടിയുടെ സൂപ്പര്‍ ക്ലിക്ക്! - താരമായി റായ് ലക്ഷ്മി

ശനി, 7 ഏപ്രില്‍ 2018 (12:56 IST)
അഭിനയത്തോടൊപ്പം മമ്മൂട്ടിക്ക് മറ്റ് ചില ഇഷ്ടങ്ങളും ഉണ്ട്. അതില്‍ കാര്‍ കളക്ഷനും റേസിംഗും ക്യാമറാ പ്രേമവും ഒക്കെയുണ്ട്. ഫോട്ടോഗ്രഫിയെ എന്നും ഇഷ്ടപ്പെടുന്ന മമ്മൂട്ടി വെറൈറ്റി ഫോട്ടോയ്ക്കായി പരിശ്രമിക്കുന്ന ആളുമാണ്. ഇപ്പോഴിതാ മമ്മൂട്ടി എടുത്ത റായി ലക്ഷ്മിയുടെ ഒരു ചിത്രം ഇന്റർനെറ്റിൽ വൈറലാകുന്നു. 
 
ഈ ചിത്രം തനിക്കേറെ പ്രിയപ്പെട്ടതെന്ന അടിക്കുറിപ്പോടെയായിരുന്നു റായി ലക്ഷ്മി ഫെയ്സ്ബുക്കില്‍ കുറിച്ചത്. സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ കുട്ടനാടന്‍ ബ്ലോഗിന്റെ  ലൊക്കേഷനിൽ വെച്ചാണ് മമ്മൂട്ടി ഈ ചിത്രം പകർത്തിയത്.  
 
നേരത്തേ പരുന്ത്, അണ്ണന്‍ തമ്പി, ചട്ടമ്പിനാട്, രാജാധിരാജ തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടിക്കൊപ്പം റായി ലക്ഷ്മിയും അഭിനയിച്ചിരുന്നു. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സല്‍മാന്‍ ഖാന്‍ തടവറയില്‍, സന്തോഷം മാത്രമേ ഉള്ളുവെന്ന് ബോളിവുഡ് നടി!