സ്ത്രീകളെ പമ്പയിൽ വെച്ച് പൊലീസ് തടയും, എന്നിട്ടും ചന്ദ്ര ലക്ഷ്മൺ ശബരിമലയിലെത്തി?- വൈറലായി ഫോട്ടോ

ചന്ദ്ര ലക്ഷ്മൺ 'ശബരിമലയിൽ " നിൽക്കുന്ന പടം രാവിലെ കണ്ടു ഞെട്ടിപ്പോയി !

Webdunia
ശനി, 1 സെപ്‌റ്റംബര്‍ 2018 (11:02 IST)
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരങ്ങളിലൊരാളാണ് ചന്ദ്ര ലക്ഷ്മണ്. കഴിഞ്ഞ ദിവസം താരം ഫേസ്ബുക്കില്‍ പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ശബരിമലയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ കണ്ടതോടെ കിഷോര്‍ സത്യയും ഇതേ സംശയം ചോദിച്ചിരുന്നു. 
 
സംഭവത്തെ കുറിച്ച് കിഷോർ സത്യ എഴുതിയ പോസ്റ്റ്:
 
ഒന്നാമത് വെള്ളമൊഴുകി പമ്പ കരകവിഞ്ഞു ഒഴുകി ത്രിവേണി പാലം പോലും മണ്ണിനടിയിൽ ആണെന്നാണ് വാർത്ത. അപ്പോൾ ആർക്കും പമ്പ കുറുകെ കടക്കാൻ പോലും പറ്റില്ല .അതു കൂടാതെ സ്ത്രീകളെ പമ്പയിൽ വച്ച് പോലീസ് തടയും. മല കയറാൻ അനുവദിക്കുകയുമില്ല . അപ്പോൾ ഇതെങ്ങനെ.....?! ആകെ കൺഫ്യൂഷൻ ആയല്ലോ....? സൂക്ഷിച്ചു നോക്കിയപ്പോൾ എന്തോ ഒരു പന്തികേട് ...ഒരു പത്തു പതിനഞ്ചു കൊല്ലം മുൻപുള്ള ശബരിമല പോലെ...!!
 
പതിനെട്ടാം പടിയിലൊന്നും സ്വർണ്ണനിറമില്ല...! !.മുകളിൽ തത്വമസി എന്ന ബോർഡും കാണുന്നില്ല ...!!....വീണ്ടും ആശയക്കുഴപ്പമായല്ലോ ...?! ഇനി വല്ല സിനിമക്കും വേണ്ടി ശബരിമലയുടെ സെറ്റിട്ടതിന്റെ മുൻപിൽ നിന്നെടുത്ത പടമായിരിക്കുമോ ?!. . ചന്ദ്രയെ തന്നെ വിളിച്ചു ചോദിക്കാം അപ്പോൾ കാര്യം അറിയാമല്ലോ . വിളിച്ചു. സംഗതി സത്യമാണ് പക്ഷെ ശബരിമല അല്ല എന്ന് മാത്രം. ശബരിമലയുടെ അതെ മാതൃകയിൽ ചെന്നൈയിൽ ഒരു ക്ഷത്രം ഉണ്ട്.അതിന്റെ മുൻപിൽ രാവിലെ നിന്ന് എടുത്ത പടമായിരുന്നു അത്....!!
 
ചന്ദ്ര ലക്ഷ്മൺ ശബരിമലയിൽ എന്നും പറഞ്ഞുള്ള വ്യാജന്മാർ ഉടൻ ഇറങ്ങിയേക്കും...ജാഗ്രതൈ .....
 
സ്വാമിയേ ശരണമയ്യപ്പാ ...

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

കോടതിയുടെ 'കാലുപിടിച്ച്' രാഹുല്‍ ഈശ്വര്‍; അതിജീവിതയ്‌ക്കെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് അറിയിച്ചു

ബി എൽ ഒ മാർക്കെതിരെ അതിക്രമം ഉണ്ടായാൽ കർശന നടപടി,കാസർകോട് ജില്ലാ കളക്ടർ

അടുത്ത ലേഖനം
Show comments