Select Your Language

Notifications

webdunia
webdunia
webdunia
Friday, 4 April 2025
webdunia

മൊഴിമാറ്റമില്ലാതെ ഒരു മലയാള ചിത്രമെടുക്കണമെന്നാണ് ആഗ്രഹം: അല്ലു അർജുൻ

സിനിമ

ചിപ്പി പീലിപ്പോസ്

, ഞായര്‍, 19 ജനുവരി 2020 (14:36 IST)
തെലുങ്ക് താരമാണെങ്കിലും അല്ലു അർജുന് മലയാളികൾക്കിടയിലുള്ള സ്വീകാര്യത വലുതാണ്. താരത്തിന്റെ ഏറ്റവും പുതിയ വിശേഷമാണ് ആരാധകര്‍ ആഘോഷമാക്കുന്നത്. താരത്തിന്റെ ‘അലാ വൈകുണ്ഠപുരമുലു’ എന്ന ചിത്രം കേരളമുള്‍പ്പടെയുള്ള ഇടങ്ങളില്‍ വലിയ വിജയത്തിലേക്ക് കുതിക്കുമ്പോള്‍ മലയാളികളോടുള്ള തന്റെ ഇഷ്ടം തുറന്നു പറയുകയാണ് പ്രിയതാരം. 
 
കേരളം തന്റെ രണ്ടാം വീടാണ് എന്നും മലയാളികള്‍ സ്‌നേഹത്തോടെ നല്‍കിയ ‘മല്ലു അര്‍ജ്ജുന്‍’ എന്ന വിളിപ്പേര് ആസ്വദിക്കുന്നു എന്നും മലയാള മനോരമയുടെ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. മലയാളികൾ എന്നെ അത്രകണ്ട് സ്നേഹിക്കുന്നുണ്ട്. നെഹ്റു ട്രോഫി വള്ളംകളിയില്‍ മുഖ്യാതിഥിയായി എന്നെ വിളിച്ചത് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അംഗീകാരങ്ങളില്‍ ഒന്നാണ്. മൊഴിമാറ്റമില്ലാതെ ഒരു മലയാള ചിത്രം ചെയ്യണം എന്ന് തനിക്ക് ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ട് എന്നും നല്ലൊരു പ്രൊജക്റ്റ് വന്നാല്‍ അത് ചെയ്തിരിക്കും എന്ന് അല്ലു വ്യക്തമാക്കി.
 
‘കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ പലപ്പോഴും ഞാനിതു പറഞ്ഞിട്ടുണ്ട്. നല്ലൊരു പ്രൊജക്റ്റ് എപ്പോള്‍ എന്നെത്തേടി വരുന്നോ, അപ്പോള്‍ ഞാനത് ചെയ്തിരിക്കും. അങ്ങനെയൊന്ന് ഇത് വരെയുണ്ടായില്ല എന്നേയുള്ളൂ.‘- അല്ലു അർജുൻ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പന്തലും സദ്യയുമൊരുക്കിയത് മുസ്ലിം പള്ളി, അഞ്ജുവിനെ താലിചാർത്തി ശരത്; കൈയ്യടിച്ച് മുഖ്യമന്ത്രി