ഹൈദെരാബാദ്: നടക്കാൻ ബുദ്ധിമുട്ട് പ്രകടിപ്പിച്ചതിനെ തുടർന്നാണ് 3 വയസുകാരരെ മാതാപിതാക്കൾ ആശുപത്രിയിലെത്തിച്ചത്. ദിവസങ്ങൾക്ക് മുൻപ് മുതൽ കുട്ടി നടക്കാൻ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നു എന്ന് വ്യക്തമാക്കിയതോടെ സ്‌ക്യാൻ ചെയ്യാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നു. സ്‌ക്യാൻ റിപ്പോർട്ട് കണ്ടതോടെ ഡോക്ടർ ഞെട്ടി. 11 സൂചികളാണ് മൂന്ന് വയസുകാരന്റെ വയറ്റിൽ ഉണ്ടായിരുന്നത്.
കുട്ടിയുടെ വയറ്റിൽ നിന്നും ഡോക്ട്രർമാർ സൂചികൾ നീക്കം ചെയ്തു. ദിവസങ്ങൾക്ക് മുൻപ് കുട്ടിയെ കുളിപ്പിക്കുന്നതിനിടയിൽ ഒരു സൂചി പുറത്തുവന്നു എന്ന് കുട്ടിയുടെ അമ്മ ഡോക്ടറോഡ് പറഞ്ഞിരുന്നു ഇതോടെയാണ് സ്ക്യാൻ ചെയ്യാൻ ഡോക്ടർ നിർദേശിച്ചത്. കുട്ടിയുടെ വയറ്റിലും കിഡ്നിക്ക് സമീപവുമായാണ് സൂചികൾ കണ്ടെത്തിയത്,
സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ അയൽവാസിക്കെതിരെ പൊലീസിൽ പരാതി നൽകി. അയൽവാസി കുട്ടിയെ ദിവസവും കളിപ്പിക്കാനായി കൊണ്ടുപോകാറുണ്ടായിരുന്നു എന്ന് മാതാപിതാക്കൾ പരാതിയിൽ പറയുന്നു. പരാതികൾ ലഭിച്ചിട്ടുണ്ട് എന്നും ഡോക്ടറുടെ റിപ്പോർട്ട് കിട്ടിയശേഷമേ നടപടി ആരംഭിക്കു എന്നും പൊലീസ് വ്യക്തമാക്കി.