Select Your Language

Notifications

webdunia
webdunia
webdunia
webdunia

വില കുതിക്കുന്നതിനിടെ നാസിക്കിൽനിന്നും ഒരുലക്ഷം രൂപയുടെ സവാള മോഷണം പോയി

വില കുതിക്കുന്നതിനിടെ നാസിക്കിൽനിന്നും ഒരുലക്ഷം രൂപയുടെ സവാള മോഷണം പോയി
, ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (18:22 IST)
നാസിക്: വില കുതിച്ചുയരുന്നതിനിടെ ഒരു ലക്ഷം രൂപയുടെ സവാളയുമായി കടന്ന് മോഷ്ടാക്കൾ. മഹാരാഷ്ട്രയിലെ നാസിക്കിലെ കർഷകനാണ് സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയോളം വിലവരുന്ന സവാള മോഷണം പോയി എന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു 
 
വേനൽക്കാല വിപണിയിലേക്കുവേണ്ടി 117 പെട്ടികളിലായി സൂക്ഷിച്ചിരുന്ന 25 ടൺ സവാളയാണ് മോഷണം പോയത് എന്ന് കർഷകൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സ്റ്റോർ റൂമിൽനിന്നും സവാള നഷ്ടമായതായി കർഷകൻ തിരിച്ചറിഞ്ഞത്. 
 
അന്വേഷണം അയൽ സംസ്ഥാനമായ ഗുജറാത്തിലേക്കും വ്യാപിപ്പിച്ചതായി പൊലീസ് ഇൻസ്‌പെക്ടർ പ്രമോദ് വാഗ് വ്യക്തമാക്കി. വിപണിയിൽ സവാളയുടെ വില ഒരോ ദിവസവും കുതിച്ചുയരുകയാണ് കിലോക്ക് 70 മുതൽ 80 രൂപ വരെയാണ് സവാളക്ക് ഡൽഹിയിൽ വില. കേരളത്തിൽ വില 60രൂപയോളമായി വർധിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകളുടെ ഭര്‍ത്താവിനൊപ്പം വേഴ്‌ച നടത്തിയ 46കാരിയുടെ വീഡിയോ വൈറലായി; വീഡിയോ കണ്ട് ഞെട്ടി ബന്ധുക്കള്‍