നമ്മൾ പുതുവർഷത്തിലേക്ക് കടക്കുന്നതിനായുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ്. എന്നാൽ 2020 വരവറിയിച്ചു കഴിഞ്ഞു. ന്യുസ്‌ലൻഡിൽ പസഫിക് സമുദ്രത്തിലുള്ള സമോവ കരിബാത്തി ദ്വീപുകളിലാണ് 2020 ആദ്യം വരവറിയിച്ചത്. വലിയ ആഘോഷങ്ങളോടെയാണ് ദ്വീപ് നിവാസികളും ടൂറിസ്റ്റുകളും പുതുവർഷത്തെ വരവേറ്റത്.
പസഫിക് സമുദ്രത്തിലെ തന്നെ ചില ദ്വീപുകളിലാണ് പുതുവർഷം അവസാനമെത്തുക എന്നതാണ് മറ്റൊരു പ്രത്യേകത. അമേരിക്കയ്ക്ക് കീഴിലുള്ള ബേക്കർ, ഹൗലാൻഡ് ദ്വീപുകളിലാണ് അവസാനം പുതുവർഷം പിറക്കുക. എന്നാൽ ഈ ദ്വീപുകളിൽ മനുഷ്യവാസം ഇല്ല. സമോവ ദ്വിപുകൾക്ക് ശേഷം ഓസ്ട്രേലിയയിലാണ് പുതുവർഷം എത്തുക. പിന്നീട് ജപ്പാനിലും, ചൈനയിലും പുതുവർഷം പിറക്കും. ഇതിന് ശേഷമാണ് ഇന്ത്യയിലെത്തുക.