ഗിത്താറിന് പകരം വടി, ഈ കുട്ടിബാൻഡിന്റെ പാട്ടിൽ ആരും വീണുപോകും, വീഡിയോ പങ്കുവച്ച് ശങ്കർ മഹാദേവൻ !

Webdunia
ചൊവ്വ, 14 ജനുവരി 2020 (16:33 IST)
ശങ്കർ മഹാദേവൻ പങ്കുവച്ച കുട്ടി ബാൻഡിന്റെ പെഫോമൻസ് സാമൂഹ്യ മാധ്യമങ്ങളിൽ ആകെ തരംഗമായിരിക്കുകയാണ്. മൂന്ന് കുട്ടികൾ ചേർന്ന് പാട്ട് പാടുന്നതിന്റെ വീഡിയോ ആണ് ശങ്കർ മഹാദേവൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. വെറുതെ അങ്ങ് പാടുകയല്ല. വമ്പൻ ബാൻഡുകൾ പോലും തകർന്നടിയും ഈ മൂവർ സംഘത്തിന്റെ പ്രകടനത്തിൽ.
 
കുട്ടി സംഘത്തിലെ നേതാവ് മുന്നിൽ നിന്ന് ഒരു വടിയെ ഗിത്താറാക്കി ഉച്ചത്തിൽ പാടൂന്നു. മറ്റു രണ്ടുപേർ ഇരു പുറങ്ങളിലും നിന്ന് കയ്യിൽ സങ്കീതോപകരണങ്ങൾ ഉൺറ്റ് എന്ന് സങ്കൽപ്പിച്ച് കൈകൾകൊണ്ട് ആംഗ്യം കാണിച്ച് കൂടെ പാടുന്നു. വീഡിയോ കണ്ടു നിൽക്കുന്നത് ഏറെ രസകരമാണ്. 
 
ഗിത്തറിസ്റ്റുകളുടെ മാനറിസം അതേപടി ശരീരത്തിൽ ആവാഹിച്ചുകൊണ്ടാണ് നേതാവിന്റെ പാട്ട്. പാട്ടിന്റെ തുടക്കത്തിൽ ഗിത്താറിന്റെ ശബ്ദം വായകൊണ്ട് ഉണ്ടാക്കുന്നത് വീഡിയോയിൽ കാണാം. മുഖത്തും ശരീര ഭാഷയിലുമെല്ലാം ഒരു റോക്സ്റ്റാറിന്റെ ഭാവവും കാണാം. ഒടുവിൽ കാണികൾക്ക് ഒരു നന്ദി കൂടി പറഞ്ഞുകൊണ്ടാണ് സംഘം പാട്ട് അവസാനിപ്പിക്കുന്നത്. 'ഇതിലും ക്യൂട്ടായ ഒരു മ്യൂസിക് ബാൻഡ് ഉണ്ടാകില്ല എന്ന കുറിപ്പോടെയാണ് ശങ്കർ മഹാദേവൻ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.  
 
 
 
 
 
 
 
 
 
 
 
 
 

I think this is the cutest band ever ! What joy !! Look at their involvement !

A post shared by Shankar Mahadevan (@shankar.mahadevan) on

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാന്‍ തിരുവനന്തപുരത്തേക്ക് വരൂ; ന്യൂയോര്‍ക്ക് മേയറെ ക്ഷണിച്ച് ആര്യ രാജേന്ദ്രന്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയുടെ വിമര്‍ശനം

കണ്ണൂരില്‍ നവജാത ശിശുവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍

എ ഐ മസ്കിനെ സമ്പന്നനാക്കുമായിരിക്കും, ദശലക്ഷം പേർക്കെങ്കിലും തൊഴിൽ ഇല്ലാതെയാകും മുന്നറിയിപ്പുമായി എ ഐയുടെ ഗോഡ് ഫാദർ

'ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി'; ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താതിരിക്കാന്‍ 25 ലക്ഷം കള്ളവോട്ടുകള്‍, വീണ്ടും രാഹുല്‍

അടുത്ത ലേഖനം
Show comments