Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

അഭിമന്യുവിന്റെ കൊലപാതകം: രണ്ടു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൂടി പിടിയിൽ

അഭിമന്യുവിന്റെ കൊലപാതകം: രണ്ടു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൂടി പിടിയിൽ

abhimanyu murder case
ആലപ്പുഴ , വ്യാഴം, 12 ജൂലൈ 2018 (10:28 IST)
അഭിമന്യു വധക്കേസ് അന്വേഷണത്തിന്റെ ഭാഗമായി രണ്ടുപേർ കൂടി പൊലീസ് കസ്‌റ്റഡിയിൽ. ആലപ്പുഴ വടുതലയിൽലെ രണ്ടു പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയാണ് പൊലീസ് പിടികൂടിയത്. ഷാജഹാൻ, ഷിഹറാസ് എന്നിവരാണു പിടിയിലായത്. 
 
ഇവർ കുറ്റകൃത്യങ്ങൾ നടപ്പാക്കുന്നതിന്റെയും കായിക പരിശീലനത്തിന്റെയും പ്രധാന ചുമതലക്കാരാണെന്നു പൊലീസ് പറയുന്നു. ജില്ലാ പൊലീസ് ഓഫിസിൽ ഇവരെ ചോദ്യം ചെയ്യുകയാണ്.
 
കേസിലെ മുഖ്യപ്രതിയും ക്യാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റുമായ മുഹമ്മദിന്റെ അയൽവാസികളാണ് ഇവർ. ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പൊലീസ് പരിശോധന നടത്തിയതിനെത്തുടർന്ന് സിഡികൾ, ലാപ്ടോപ്പുകൾ, ലഘുലേഖകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ പ്രകോപനപരമായ ഉള്ളടക്കമുണ്ടെന്നു പൊലീസ് അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഴയിൽ മുങ്ങി വയനാട്; താമരശേരി ചുരത്തിൽ വാഹനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം