Webdunia - Bharat's app for daily news and videos

Install App

അഭിമന്യുവിന്റെ കൊലപാതകം; മുഖ്യ ആസൂത്രകന്‍ പിടിയിലായ ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ

അഭിമന്യുവിന്റെ കൊലപാതകം; മുഖ്യ ആസൂത്രകന്‍ പിടിയിലായ ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ

Webdunia
ഞായര്‍, 29 ജൂലൈ 2018 (12:16 IST)
മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിൽ മുഖ്യ ആസൂത്രികന്‍ മുഹമ്മദ് റിഫയെന്ന് പൊലീസ്. ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയും എൽഎൽബി വിദ്യാർത്ഥിയുമായ മുഹമ്മദ് റിഫയെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയിരുന്നത്.
 
കൊലപാതക ഗൂഢാലോചനയില്‍ മുഹമ്മദ് റിഫ പങ്കെടുത്തിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. എന്നാല്‍ അഭിമന്യുവിനെ കൊലപെടുത്തിയതാരെന്ന് ഇതുവരെ വ്യക്തമാക്കിയില്ല. ക്യത്യം നിര്‍വ്വഹിച്ച പ്രതികളെ രക്ഷപ്പെടാനുള്ള എല്ലാ സൗകര്യങ്ങളും നല്‍കിയത് മുഹമ്മദ് റിഫയാണെന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
 
കൊച്ചിയിൽ എൽഎൽബി വിദ്യാർഥിയായ റിഫയെ ബംഗളൂരുവിൽ നിന്നാണ് അറസ്‌റ്റുചെയ്‌തത്. അഭിമന്യുവിനെ ആക്രമിച്ച സംഘത്തെ വിളിച്ചുവരുത്തിയ ആളാണ് റിഫ. സംഭവത്തിൽ നേരിട്ടു പങ്കെടുത്ത പള്ളുരുത്തി സ്വദേശി സനീഷിനെ അന്വേഷണ സംഘം ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
 
സംഭവ ദിവസം വിദ്യാർഥികളെ ആക്രമിക്കാൻ പള്ളുരുത്തിയിൽനിന്നു ക്യാംപസിലെത്തിയ നാലംഘ സംഘത്തിന്റെ നേതാവാണ് ഇയാൾ. കേസിൽ നേരത്തേ അറസ്റ്റിലായ റിയാസിനെ സ്വന്തം വാഹനത്തിൽ ക്യാംപസിലെത്തിച്ചതും സനീഷാണ്. കേസില്‍ ഇതുവരെ 17 പേരെ പിടികൂടിയിട്ടുണ്ട്. 6 പേര്‍ സംഭവത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. കൊലപാതകത്തില്‍ പങ്കെടുത്ത 9 പ്രതികളെയാണ് ഇനി പിടികൂടാനുള്ളത്. ബാക്കിയുള്ളവര്‍ തെളിവ് നശിപ്പിച്ചവരും പ്രതികളെ രക്ഷപെടാന്‍ സഹായിച്ചവരുമാണ്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

പെൺകുട്ടിക്കു നേരെ ഉപദ്രവം: അദ്ധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിരല്‍ ശസ്ത്രക്രിയക്കെത്തിയ നാലുവയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തി

വാഹനാപകടം : യുവാവിനു ദാരുണാന്ത്യം

പോക്സോ കേസ് പ്രതിക്ക് 13 വർഷം കഠിനതടവ്

മെയ് 30തോടുകൂടി കാലവര്‍ഷം കേരളത്തിലെത്തും; വരുന്ന ഏഴുദിവസവും ഇടിമിന്നലോടുകൂടിയ മഴ

അടുത്ത ലേഖനം
Show comments