Webdunia - Bharat's app for daily news and videos

Install App

നയൻ‌താരയോട് മാപ്പ് പറയാൻ ഉദ്ദേശമില്ല, ഭയം എന്താണെന്ന് അറിയാത്ത കുടുംബത്തിലെ അംഗമാണ് ഞാൻ: വീണ്ടും നയൻസിനെ കടന്നാക്രമിച്ച് രാധാരവി

Webdunia
വ്യാഴം, 11 ഏപ്രില്‍ 2019 (09:02 IST)
വീണ്ടും വിവാദ പരാമർശത്തിൽ കുടുങ്ങി രാധാ രവി. തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയെ വ്യക്തിപരമായി ആക്ഷേപിച്ച സംഭവത്തില്‍ മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് രാധാരവി. മാപ്പ് പറയാന്‍ താന്‍ കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍ നയന്‍താരയോട് മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് രാധാ രവിയുടെ വാക്കുകള്‍. 
 
‘എനക്ക് ഇന്നൊരു മുഖമിരിക്ക്’ എന്ന സിനിമയുടെ ഭാ​ഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാധാ രവി. “ഭയം എന്താണെന്ന് അറിയാത്ത ഒരു കുടുംബത്തില്‍ നിന്ന് വരുന്ന ആളാണ് ഞാന്‍. മാപ്പ് പറയാന്‍ കൊലക്കുറ്റമൊന്നും ഞാന്‍ ചെയ്തിട്ടില്ല. അതിനാല്‍ ഞാന്‍ നയന്‍താരയോട് മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നുമില്ല”, രാധാ രവി പറഞ്ഞു.
 
നയന്‍താര പ്രധാന വേഷം കൈകാര്യം ചെയ്ത കൊലയുതിര്‍ കാലം എന്ന സിനിമയുടെ പ്രചരണ ചടങ്ങില്‍ പങ്കെടുക്കവെയാണ് രാധാരവി നയന്താരയ്ക്കെതിരേയും പൊള്ളാച്ചി പീഡനക്കേസിലെ ഇരകളേയും അപമാനിച്ച് വിവാദ പരാമർശം നടത്തിയത്. 
 
നയന്‍താരയെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നൊന്നും വിളിക്കരുതെന്നും പുരട്ചി തലൈവര്‍, നടികര്‍ തിലകം, സൂപ്പര്‍ സ്റ്റാര്‍ എന്നൊക്കെയുള്ള വിശേഷണങ്ങള്‍ ശിവാജി ഗണേശന്‍, എംജിആര്‍, രജനീകാന്ത് തുടങ്ങിയവര്‍ക്കാണ് ചേരുക എന്നുമായിരുന്നു രാധാ രവിയുടെ വാക്കുകള്‍. അവരോടൊന്നും നയന്‍താരയെ താരതമ്യം ചെയ്യരുതെന്ന് പറഞ്ഞ രാധാ രവി താരത്തിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും പ്രസംഗത്തില്‍ പ്രതിപാദിച്ചു. 
 
‘നയന്‍താരയുടെ ജീവിതത്തിലെ കാര്യങ്ങളൊക്കെ ഇവിടെ അറിയാം. പക്ഷേ അവര്‍ ഇപ്പോഴും വലിയ താരമാണ്. അതിന് കാരണം എല്ലാം പെട്ടെന്ന് മറക്കുന്ന തമിഴ് മക്കളുടെ സ്വഭാവമാണ്. തമിഴില്‍ പ്രേതമായും അതേ സമയം തന്നെ തെലുങ്കില്‍ സീതയായും നയന്‍താര അഭിനയിക്കും. മുമ്ബ് ദേവിമാരുടെ വേഷത്തിലൊക്കെ കെ.ആര്‍ വിജയയെ പോലുള്ള നടിമാരായിരുന്നു അഭിനയിച്ചിരുന്നത്. ഇന്ന് ആര്‍ക്കുവേണമെങ്കിലും സീതയുടെ വേഷം ചെയ്യാം. കണ്ടാല്‍ തൊഴുത് നില്‍ക്കാന്‍ തോന്നുന്നവര്‍ക്കും സീതയാവാം. കണ്ടാല്‍ വിളിക്കാന്‍ തോന്നുവര്‍ക്കും സീതയാകാം’, പ്രസംഗത്തില്‍ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments