Select Your Language

Notifications

webdunia
webdunia
webdunia
webdunia

'തിയേറ്ററിൽ ഇരുന്ന സ്ത്രീയോടും, ലിഫ്റ്റിൽ വെച്ച് നടിയോടും അയാൾ ചെയ്തത്’- അലൻസിയറിനെതിരെ കൂടുതൽ ആരോപണം

'തിയേറ്ററിൽ ഇരുന്ന സ്ത്രീയോടും, ലിഫ്റ്റിൽ വെച്ച് നടിയോടും അയാൾ ചെയ്തത്’- അലൻസിയറിനെതിരെ കൂടുതൽ ആരോപണം
, വെള്ളി, 19 ഒക്‌ടോബര്‍ 2018 (12:53 IST)
ബോളിവുഡിൽ മാത്രമല്ല മലയാളത്തിലും മീ ടൂ തരംഗമാവുകയാണ്. മുകേഷിനും ഗോപീ സുന്ദറിനും പിന്നാലെ നടൻ അലൻസിയറിനെതിരെയാണ് ആരോപണം ഉയർന്നത്. ദിവ്യ ഗോപിനാഥ് ആണ് ആദ്യം രംഗത്തെത്തിയത്. ഇതിന് പിന്നാലെ നിരവധി പേരാണ് താരത്തിനെതിരെ രംഗത്തെത്തുന്നത്. ഇപ്പോഴിതാ, ഗുരുതര ആരോപണവുമായി നടിയും ആക്ടിവിസ്റ്റുമായ ശീതൾ ശ്യാം രംഗത്തെത്തിയിട്ടുണ്ട്.
 
അലൻസിയാർ സിനിമ ലൊക്കേഷനിൽവെച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നത് താൻ കണ്ടിട്ടുണ്ടെന്ന് ശീതൾ ശ്യാം വ്യക്തമാക്കുന്നു. പലപ്പോഴും സെറ്റിൽ മദ്യപിച്ചായിരിക്കും ഇദ്ദേഹം എത്തുന്നത്. കൂടാതെ ഈ സിനിമയിലെ മറ്റൊരു നടിയോടും അലൻസിയർ ലിഫ്റ്റിൽവെച്ച് മോശമായി പെരുമാറിയിരുന്നു. 
 
ആഭാസം എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമ കാണാൻ സെറ്റിലുളളവർ ഒരുമിച്ചായിരുന്നു തിയേറ്ററിൽ പോയിരുന്നത്. അന്നും അലൻസിയാർ മദ്യ ലഹരിയിലായിരുന്നു. അടുത്തിരുന്ന സ്ത്രീയോട് മോശമായി പെരുമാറുകയും ചെയ്തിരുന്നുവെന്ന് ശീതൾ ശ്യാം വെളിപ്പെടുത്തി.  
 
നടി ദിവ്യ ഗോപിനാഥ് മാത്രമല്ല നിരവധി താരങ്ങളും അലൻസിയാറിനെതിരെ പരാതി ഉയർത്തിയിരുന്നെന്ന് ആഭാസം സിനിമയുടെ സംവിധായകൻ ജൂബിത് നമ്രാടത്ത് വ്യക്തമാക്കി. ദിവ്യയുടെ വെളിപ്പെടുത്തൽ വന്നതിന് ശേഷം അലൻസിയർ ഫോണിൽ വിളിച്ച് ആരോപണങ്ങൾ നിഷേധിച്ചുവെന്നും ജൂബിത് വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രഹ്‌നയും കവിതയും തിരിച്ചിറങ്ങുമ്പോൾ കഴക്കൂട്ടം സ്വദേശി മേരി സ്വീറ്റി എത്തി; സുരക്ഷ ഒരുക്കില്ലെന്ന് പൊലീസ്, നാൽപ്പത്തിയാറുകാരി ശബരിമലയിൽ എത്തിയത് വിദ്യാരംഭ ദിനത്തിൽ അയ്യപ്പനെ കണ്ട് തൊഴാൻ