Webdunia - Bharat's app for daily news and videos

Install App

ആമസോണിന് പറ്റിയത് ഭീമന്‍ അബദ്ധം; 9 ലക്ഷം വിലയുള്ള ക്യാമറാ ലെൻസ് വിറ്റു പോയത് 6,000 രൂപയ്ക്ക്

ഇതില്‍ ഏറെ ആകര്‍ഷകമായ ഇടപാട് കനോണ്‍ ഇ.എഫ് 800 എം.എം f/5.6L ഐഎസ് ടെലിഫോട്ടോ ലെന്‍സിന്റെ വില്‍പ്പനയായിരുന്നു.

Webdunia
ബുധന്‍, 24 ജൂലൈ 2019 (13:32 IST)
ആമസോണിന്റെ പ്രൈംഡേ സെയില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് അവസാനിച്ചത്. ജൂലൈ 15മുതല്‍ 16ന് രാത്രി 12 മണി വരെ നീണ്ടുനിന്ന വില്‍പ്പനയില്‍ ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പുളള ഉപഭോക്താക്കള്‍ക്കു മാത്രമെ പങ്കെടുക്കാന്‍ സാധിച്ചിരുന്നുളളു.
 
5000 ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്ക് വമ്പന്‍ ഓഫറുകളും ഡിസ്‌കൗണ്ടുകളുമുണ്ടായിരുന്ന വില്‍പ്പനയില്‍ നിരവധി പേര്‍ക്കാണ് സാധനങ്ങള്‍ വാങ്ങിയതിലൂടെ ലാഭമുണ്ടായത്. അതില്‍ 99 ശതമാനം ഡിസ്‌കൗണ്ട് ചില ക്യാമറാ ഉപകരണങ്ങള്‍ക്ക് ലഭിച്ചതായാണ് ചില ഉപഭോക്താക്കള്‍ അവകാശപ്പെടുന്നത്.
 
പെറ്റാ പിക്‌സലാണ് ഇത് സംബന്ധിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ലക്ഷക്കണക്കിന് രൂപ വിലയുളള ക്യാമറകളും ലെന്‍സുകളും കുറഞ്ഞ വിലയ്ക്കാണ് ലഭിച്ചത്. സോണി, ഫ്യുജി ഫിലിം, കനോണ്‍ എന്നിവരുടെ ഉപകരണങ്ങളൊക്കെ ആമസോണില്‍ വന്‍ വിലക്കുറവില്‍ പ്രത്യക്ഷപ്പെട്ടു.
 
ഇതില്‍ ഏറെ ആകര്‍ഷകമായ ഇടപാട് കനോണ്‍ ഇ.എഫ് 800 എം.എം f/5.6L ഐഎസ് ടെലിഫോട്ടോ ലെന്‍സിന്റെ വില്‍പ്പനയായിരുന്നു. 800mm വരുന്ന ഈ ടെലിഫോട്ടോ ലെന്‍സിന് യഥാര്‍ത്ഥത്തില്‍ ഏകദേശം 13,000 ഡോളറാണ് വില. അതായത് ഏകദേശം 8,95,000 രൂപ.
 
എന്നാല്‍ ആമസോണ്‍ പ്രൈംഡേ സെയിലില്‍ ഈ ലെന്‍സ് വെറും 94.48 ഡോളറിനാണ് വില്‍പ്പനയ്ക്ക് വെച്ചത്. അതായത് വെറും 6,400 രൂപ മാത്രം. ഇത്തരത്തില്‍ നിരവധി ഉപകരണങ്ങളാണ് അത്ഭുതപ്പെടുത്തുന്ന ഡിസ്‌കൗണ്ടില്‍ വില്‍പ്പനയ്ക്ക് എത്തിയത്.
 
പലരും ഇത് ഓര്‍ഡര്‍ ചെയ്ത് വാങ്ങിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ചിലര്‍ നോക്കിയപ്പോള്‍ ഈ ഓഫര്‍ കാണാനായില്ല. ആമസോണിന് വിലയിട്ടപ്പോള്‍ തെറ്റിയതാണോ എന്ന സംശയത്തിലാണ് ഉപയോക്താക്കള്‍. ഇത് സംബന്ധിച്ച പ്രതികരണം തേടിയെങ്കിലും ആമസോണ്‍ പ്രതികരിച്ചിട്ടില്ല.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

നിങ്ങള്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളില്‍ ഇളവ്; ജില്ല വിട്ടു പോകുന്നതിന് തടസ്സമില്ല

എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു

അടുത്ത ലേഖനം
Show comments