Select Your Language

Notifications

webdunia
webdunia
webdunia
webdunia

കർഷകർക്ക് താങ്ങായി ബിഗ്ബി, 1398 പേരുടെ കടം അടച്ചുതീർത്ത് ബച്ചൻ!

കർഷകർക്ക് താങ്ങായി ബിഗ്ബി, 1398 പേരുടെ കടം അടച്ചുതീർത്ത് ബച്ചൻ!
, ബുധന്‍, 21 നവം‌ബര്‍ 2018 (15:17 IST)
യുപിയിലെ കർഷകർക്ക് താങ്ങായി മെഗാതാരം അമിതാഭ് ബച്ചൻ. 1398 പേരുടെ കടമാണ് ബച്ചൻ അടച്ചുതീർത്തത്. കർഷകരുടെ 4.05 കോടി രൂപ വരുന്ന കടമാണ് ബിഗ് ബി അടച്ചുതീർത്തത്. കടക്കെണിയിൽ നിന്നും രക്ഷിച്ചവരിൽ 70 പേരെ നേരിൽ കാണാൻ അദ്ദേഹം മുംബൈയിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്. 
 
ഇതിന്റെ ഭാഗമായി ക്ഷണം ലഭിച്ചവർക്ക് ട്രെയിനിലെ ഒരു കോച്ച് മുഴുവൻ ബച്ചൻ ബുക്ക് ചെയ്ത് നൽകിയിട്ടുണ്ട്. കാർഷിക കടം അടച്ചതിന്റെ കത്ത് ബച്ചൻ തന്നെ ഇവർക്ക് നേരിട്ട് നൽകും. വിഷയത്തിൽ അദ്ദേഹം തന്റെ ബ്ലോഗിൽ കുറിച്ചത് ഇങ്ങനെ: 
 
കർഷകരുടെ ഭാരത്തിന് ഒരു കൈത്താങ്ങ് നൽകണമെന്ന് തോന്നി. അത് നടപ്പിലാക്കിയപ്പോൾ ഉള്ളിൽ വല്ലാത്തൊരു സന്തോഷം. ഇതാദ്യമായല്ല ബച്ചൻ കർഷകർക്ക് കൈത്താങ്ങാകുന്നത്. മാസങ്ങൾക്ക് മുൻപ് മഹാരാഷ്ട്രെയിലെ 350 കർഷകരുടെ കടങ്ങൾ അദ്ദേഹം അടച്ചുതീർത്തിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല അയ്യപ്പന് വിവാഹക്ഷണക്കത്തുകളുടെയും മണിയോര്‍ഡറുകളുടെയും പ്രവാഹം, അമ്പരന്ന് സന്നിധാനം പോസ്‌റ്റ് ഓഫീസ് അധികൃതർ!